*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

2018ല്‍ മോദിയുടെ ഉഗാണ്ട സന്ദര്‍ശനത്തിന്റെ ഫലമാണിത്, യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ തിരക്കിലായപ്പോള്‍ ഉഗാണ്ടയുടെ കണ്ണ് പതിഞ്ഞത് ഇന്ത്യയില്‍.This is the result of Modi's visit to Uganda in 2018, when Uganda's eyes fell on India as Russia was busy in the Ukraine war.


2018ല്‍ മോദിയുടെ ഉഗാണ്ട സന്ദര്‍ശനത്തിന്റെ ഫലമാണിത്, യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ തിരക്കിലായപ്പോള്‍ ഉഗാണ്ടയുടെ കണ്ണ് പതിഞ്ഞത് ഇന്ത്യയില്‍.
2018ല്‍ മോദിയുടെ ഉഗാണ്ട സന്ദര്‍ശനത്തിന്റെ ഫലമാണിത്, യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യ തിരക്കിലായപ്പോള്‍ ഉഗാണ്ടയുടെ കണ്ണ് പതിഞ്ഞത് ഇന്ത്യയില്‍

കമ്ബാല : പ്രതിരോധ ആവശ്യത്തിനായി ഇന്ത്യയെ പോലെ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയും റഷ്യയുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.

എണ്ണപ്പാടങ്ങളാല്‍ സമ്ബന്നമായ ഉഗാണ്ടയില്‍ വിഘടനവാദികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും റഷ്യന്‍ ആയുധങ്ങള്‍ സൈന്യം ഉപയോഗിക്കുന്നത്. എന്നാല്‍ റഷ്യ യുക്രെയിനിലെ യുദ്ധത്തിന്റെ തിരക്കിലായതോടെ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ഉഗാണ്ട ഇപ്പോള്‍. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉഗാണ്ട റഷ്യയില്‍ നിന്നും സ്വന്തമാക്കിയ സുഖോയ് യുദ്ധവിമാനങ്ങളുടെ പരിപാലനത്തിനായാണ് ഇന്ത്യ സഹായം നല്‍കാമെന്നേറ്റത്. ഇത് സംബന്ധിച്ച കരാര്‍ മാര്‍ച്ച്‌ നാലിന് ഉഗാണ്ട ഇന്ത്യയുമായി ഒപ്പുവച്ചു. കമ്ബാലയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

റഷ്യന്‍ സുഖോയ് എസ് യു 30 യുദ്ധവിമാനങ്ങളുടെ പരിപാലനത്തിനുള്ള ലൈസന്‍സ് ഇന്ത്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനുള്ളതാണ് ഉഗാണ്ടയെ ഇന്ത്യയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറിലെ വിശദാംശങ്ങള്‍ രഹസ്യ സ്വഭാവമുള്ളതിനാല്‍ പുറത്ത് വിട്ടിട്ടില്ല. ഉഗാണ്ടന്‍ ദിനപത്രമായ ദി ഇന്‍ഡിപെന്‍ഡന്റാണ് ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഉഗാണ്ടയിലെ സര്‍ക്കാര്‍ വിഘടനവാദികളെ നേരിടാന്‍ സുഖോയ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2011ലാണ് ഉഗാണ്ട റഷ്യയില്‍ നിന്നു സുഖോയ് സ്വന്തമാക്കിയത്. റഷ്യന്‍ സുഖോയ് സ്വന്തമാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യം എന്ന വിശേഷണവും ഇതിലൂടെ ഉഗാണ്ട സ്വന്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റഷ്യയ്ക്ക് വലിയ സ്വാധീനമാണുള്ളത്. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ യു എന്നില്‍ നടന്ന വോട്ടെടുപ്പുകളില്‍ ഉഗാണ്ട ഉള്‍പ്പടെ 17 ആഫ്രിക്കന്‍ രാജ്യങ്ങളാണ് വിട്ടുനിന്നത്. 2017ന് ശേഷം ആഫ്രിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നുമാണ്. ആഫ്രിക്കയുടെ പ്രതിരോധ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യയാണ്.

ഉഗാണ്ടയും ഇന്ത്യയും

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധം ദൃഢമാണ്. ഇതാവാം വിമാനങ്ങളുടെ പരിപാലനത്തിന് ഇന്ത്യയെ ആശ്രയിക്കാന്‍ ഉഗാണ്ട തീരുമാനിച്ചത്. 2018ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഗാണ്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 20 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. ഈ കൂടിക്കാഴ്ചയില്‍ പ്രതിരോധ മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.