ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

48 മണിക്കൂര്‍ പൊതുപണിമുടക്ക് വന്‍വിജയം.ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടിയാണ്. The 48-hour general strike was a great success. Who is the hartal for?

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്ക് വന്‍വിജയം.എന്താണ് വിജയം എന്നുചോദിച്ചാല്‍ പൊതു ജനത്തെ രണ്ട് ദിവസം ബുദ്ധിമുട്ടിച്ചു തൊഴില്‍ ഇല്ലാതാക്കി. ഇതാണ് വന്‍വിജയം ആയി കണക്കാക്കുന്നത്.

ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടിയാണ്. ഹര്‍ത്താല്‍ നല്ലത് തന്നെയാണ്. ജനങ്ങൾക്ക് ഹിതമല്ലാത്ത കാര്യങ്ങൾ നടക്കുമ്പോൾ  പ്രതിഷേധങ്ങൾ വേണം..പക്ഷേ ഒരു അടിയന്തര സാഹചര്യം വന്നാല്‍....  എന്തെങ്കിലും ഒരാവശ്യം വന്നാൽ അതിന്റെ കൂടി ഒരു പരിഹാരം കാണുവാന്‍ കഴിയുന്ന നിലയില്‍ വേണം ഹര്‍ത്താല്‍ നടത്താന്‍.

ഹര്‍ത്താല്‍ ദിനത്തില്‍ രോഗികളെപ്പോലും വെറുതെ വിട്ടില്ല.പെട്രോള്‍ പമ്പ് അടപ്പിച്ചു സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കുറെ ആളുകളെ ബുദ്ധിമുട്ടിച്ചു എന്നതൊഴിച്ചാല്‍ വേറെ എന്ത് വിജയം ഉണ്ടായി.  ഇവിടെ ഇരകളാക്കപ്പെടുന്നതു സാധാരണമനുഷ്യരാണ്.
ഹര്‍ത്താല്‍ എങ്ങനെ ജനദ്രോഹമാകുന്നുവെന്ന് ഇന്ന് ആരോടും പറയേണ്ടതില്ല. അത് ഏറ്റവും പ്രതികൂലമാകുന്നതു പ്രധാനമായും ഓരോ ദിവസവും അധ്വാനിച്ചാല്‍ മാത്രം ആ ദിവസത്തെ വരുമാനം കിട്ടുന്നവരെയാണ്. നിത്യക്കൂലി മുടങ്ങിയാല്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. മാസശമ്പളമുള്ളവര്‍ക്ക് ഇതത്ര ബാധകമല്ല. അവര്‍ക്ക് ആ ദിവസം കാഷ്വല്‍ അവധിയോ മറ്റോ ആക്കി ശമ്പളം രക്ഷിക്കാം. കര്‍ഷകര്‍ക്കും വരുമാനം കുറയും..ഇന്ധനവില വര്‍ദ്ധനവിനെതിരെ എത്ര സമരങ്ങള്‍ ഹര്‍ത്താലുകള്‍ നടത്തി എന്നിട്ട് ഒരു രൂപ പോലും ഇതുവരെ കുറഞ്ഞിട്ടുണ്ടോ.

ഹര്‍ത്താല്‍ ദിനത്തില്‍ കലാ രംഗത്തുള്ള ജിപ്സാബീഗം ജന്മനാ രണ്ട് മൂക്കിനുള്ളിൽ  മുഴുവനായി ദശയും വളർന്ന് മൂക്ക് മുഴുവൻ അടഞ്ഞ് ഇരിക്കുന്ന അതീവ ഗുരുതരാവസ്തയിലുള്ള കുട്ടിയേയും കൊണ്ട് തലസ്ഥാനത്ത് വളരെയേറെ ബുദ്ധിമുട്ടി. എല്ലാറ്റിനും ഉപരി മനുഷത്വം എന്നോന്നുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ ജിപ്സാബീഗം രോഗിയായ മകളെയും കൊണ്ട് തനിക്കുണ്ടായ ബുദ്ധിമുട്ട് വിവരിക്കുകയാണ്.... Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.