*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

700 ബിസിയില്‍ ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ച നാടാണ് ഇന്ത്യ; തക്ഷശില നിങ്ങള്‍ മറക്കരുതെന്ന് മുന്‍ നോര്‍വീജിയന്‍ മന്ത്രി.India is the country where the world's first university was established in 700 BC; Former Norwegian Minister says you should not forget Takshashila.

700 ബിസിയില്‍ ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ച നാടാണ് ഇന്ത്യ; തക്ഷശില നിങ്ങള്‍ മറക്കരുതെന്ന് മുന്‍ നോര്‍വീജിയന്‍ മന്ത്രി.
ഇന്ത്യ തക്ഷശിലയെ മറക്കരുതെന്ന് മുന്‍ നോര്‍വീജിയന്‍ മന്ത്രിയും പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകനുമായ എറിക് സോള്‍ഹെം.

തക്ഷശിലയില്‍, 700-മാണ്ട് ബിസിയില്‍ ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ച നാടാണ് ഇന്ത്യ. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി 60 വിഷയങ്ങളില്‍ 10,500 ലേറെ വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.

അങ്ങനെയാണ് ഇന്ത്യ വിശ്വ ഗുരുവായതെന്നും അദ്ദേഹം ട്വിറ്ററിലെ കുറിപ്പില്‍ ഇന്ത്യാക്കാരെ ഓര്‍മിപ്പിക്കുന്നു. ഇന്ത്യ പുരാതനരാജ്യമാണെന്ന് ദേശീയ പതാകയുടെ ചിത്രം സഹിതം ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഇത്രയും മഹത്തായ സംസ്‌കാരങ്ങള്‍ കുറവാണെന്നും പറയുന്നു.

എന്തുകൊണ്ട് ഇന്ത്യയില്‍ മെഡിക്കല്‍ കോളജുകള്‍ കുറയുന്നു എന്ന് അറിയില്ല, മഹീന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിനോട് പ്രതികരിച്ചാണ് എറിക് പോസ്റ്റ് ഇട്ടിരിക്കുന്നത്. തക്ഷശിലയുടെ ചിത്രവും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

അറുപത്തേഴുകാരനായ എറിക് നോര്‍വീജിയന്‍ നയതന്ത്ര പ്രതിനധിയാണ്. 2005 മുതല്‍ 12 വരെ നോര്‍വീജിയന്‍ സര്‍ക്കാരില്‍ മന്ത്രി. 2016 മുതല്‍ 2018 വരെ യുഎന്നില്‍ സോഷ്യലിസ്റ്റാണ്. മുന്‍പ് സോഷ്യലിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു, ഇപ്പോള്‍ ഗ്രീന്‍ പാര്‍ട്ടി അംഗമാണ്.

ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ച നാടാണ് നമ്മുടെ ഇന്ത്യ. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെത്തന്നെ പഠിക്കുവാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ വിവിധ സംസ്‌ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും മുന്നിട്ട് നടപ്പാക്കണം.അര്‍ഹതപ്പെട്ടവര്‍ക്ക്‌ പൂര്‍ണ്ണമായും സൌജന്യ വിദ്യാഭ്യാസം നല്‍കണം.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.