ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റിയാദ് അല്‍ശിഫാ ഡിസ്ട്രിക്ടില്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ വെച്ച് വൃദ്ധയുടെ വാനിറ്റി ബാഗ് ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം.Attempt to snatch elderly woman's vanity bag in front of business in Riyadh's Al Shifa District

റിയാദ് അല്‍ശിഫാ ഡിസ്ട്രിക്ടില്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ വെച്ച് വൃദ്ധയുടെ വാനിറ്റി ബാഗ് ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം
തലസ്ഥാന നഗരിയിലെ അല്‍ശിഫാ ഡിസ്ട്രിക്ടില്‍ പ്രശസ്തമായ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ വെച്ച് വൃദ്ധയുടെ വാനിറ്റി ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം രാത്രി വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഇരിക്കുകയായിരുന്ന വൃദ്ധയെ സ്ഥാപനത്തിനു മുന്നില്‍ നിലയുറപ്പിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചും രഹസ്യമായി നിരീക്ഷിച്ച യുവാവാണ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
വൃദ്ധ എഴുന്നേറ്റ് സ്ഥലം വിടാന്‍ ശ്രമിക്കുന്നതിനിടെ മാസ്‌ക് ധരിച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതുപോലെ അഭിനയിച്ച യുവാവ് പെട്ടെന്ന് വാനിറ്റി ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ വൃദ്ധ മുറുകെ പിടിച്ചതിനാല്‍ ബാഗ് കൈക്കലാക്കാന്‍ യുവാവിന് സാധിച്ചില്ല. പിടിച്ചുവലിയുടെ ശക്തിയില്‍ വൃദ്ധ നിലംപതിക്കുകയും യുവാവ് റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന കൂട്ടാളിയുടെ കാറില്‍ കയറി സ്ഥലംവിടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.