ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഡോക്ടറെ കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം; രണ്ട് യുവതികള്‍ അറസ്റ്റില്‍.Attempt to trap doctor and extort money; Two women arrested

ഡോക്ടറെ പെണ്‍കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം; രണ്ട് യുവതികള്‍ അറസ്റ്റില്‍

തൃശൂര്‍ - നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമം. രണ്ട് യുവതികള്‍ അറസ്റ്റില്‍. മണ്ണുത്തി കറപ്പം വീട്ടില്‍ നൗഫിയ  ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പിലുടെ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഇയാളില്‍നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തിയത്. പരാതി നല്‍കാതിരിക്കണമെങ്കില്‍ മൂന്നു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികള്‍. ഇതിന് വേണ്ടി പലതവണ വാട്‌സാപ്പ് കാള്‍ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. എ.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.കെ.സി.ബൈജു,സിനീയര്‍ സി.പി.ഒ ഷൈജ,പ്രിയ, സി.പി.ഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.