
മാറിനില്‍ക്കാത മുന്നേറുകയാണെന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്‍ ജില്ലാതല ബഡ്‌സ് കലോത്സവം ‘സ്പര്‍ശം 2022'. ഭിന്നശേഷിക്കാരായ കുട്ടികള്‍ കലാവിരുന്നൊരുക്കി വിസ്മയിപ്പിച്ചു. ലളിതഗാനം, മിമിക്രി, നാടോടി നൃത്തം, ആക്ഷന്‍ സോങ് തുടങ്ങി ഇനങ്ങള്‍ അനവധി. സ്റ്റേജ് മത്സരങ്ങള്‍ക്ക് പുറമേ, പെയിന്റിങ്, ഡ്രോയിങ് മത്സരങ്ങളും നടന്നു. എല്ലാ ഇനങ്ങളിലും നിറപങ്കാളിത്തം.
എം. നൗഷാദ് എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ശേഷി കൂടി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ എ.കെ.സവാദ് അദ്ധ്യക്ഷനായി. നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ മുഖ്യഅതിഥി ആയി. കുടുംബശ്രീ കലാജാഥയിലെ കലാകാരികളെ അദ്ദേഹം ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.ആര്‍.അജു, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബൂനി, കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ