ചക്ക കൊണ്ട് അടിപൊളി എരിശ്ശേരി ഉണ്ടാക്കാം
ഇപ്പോള്‍ കേരളീയരുടെ ഇഷ്ട വിഭവമായ ചക്കയുടെ സമയം ആണല്ലോ ഇന്ന് നമുക്ക് ചക്കയുടെ ഒരു വിഭവം ആയ ചക്കയും പൂഞ്ഞും കുരുവും ചേര്‍ത്ത് അടിപൊളി എരിശ്ശേരി ഉണ്ടാക്കാം
വേണ്ട സാധനങ്ങള്‍ ...
ചക്കച്ചുള ഒരു കപ്പ്
ചക്കക്കുരു 10 എണ്ണം
ചക്ക പൂഞ്ഞ് ഒരു കപ്പ്
അരപ്പിനും കറിയില്‍ വറുത്ത് ഇടുവാന്‍ വേണ്ടിയും കൂടി തേങ്ങ ഒരു കപ്പ്
കറിവേപ്പില 2 ഇതള്‍
വറ്റല്‍ മുളക് 4 എണ്ണം
ജീരകം പാകത്തിന്
ഉപ്പ് പാകത്തിന്
മഞ്ഞള്‍ പാകത്തിന്
ചെറിയ ഉള്ളി 4 എണ്ണം
വെളുത്തുള്ളി 3 അല്ലി
കടുക് കാല് സ്പൂണ്‍
ആദ്യമായി ചക്കച്ചുളയും ചക്കക്കുരുവും ചക്കപൂഞ്ഞും കാല് സ്പൂണ്‍ മഞ്ഞള്‍ ഇട്ട് പാകത്തിന് വെള്ളം ഒഴിച്ച് വേകുവാന്‍ വെക്കുക.തുടര്‍ന്ന് മുക്കാല്‍ കപ്പ് തേങ്ങ, വറ്റല്‍ മുളക്, ജീരകം, ചെറിയ ഉള്ളി 2 എണ്ണം, വെളുത്തുള്ളി ഇവ ചേര്‍ത്തി മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
ചക്ക നന്നായി വെന്ത ശേഷം അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.ഉപ്പ് പാകത്തിന് ചേര്‍ക്കുക.
തുടര്‍ന്ന് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളച്ച ശേഷം കടുക് ഇടുക വറ്റല്‍ മുളക്,ചെറിയ ഉള്ളി,കറിവേപ്പില കാല് കപ്പ് തേങ്ങപ്പീര ഇവ ചേര്‍ത്ത് നന്നായി ഇളക്കി തേങ്ങാപ്പീര ചുവന്നു വരുമ്പോള്‍ കറിയിലേക്ക് കടുക് വറുത്തത് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വെച്ച് ഉപയോഗിച്ച് നോക്കുക.രുചി ഓര്‍ത്ത് വീണ്ടും നമ്മള് ചക്ക തിരഞ്ഞു പോകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ