ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല- കത്തെഴുതി വെച്ച് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ തിരഞ്ഞ് ഷാര്‍ജ പോലീസ്.I am not the son you deserve- Sharjah Police search for Indian student who left a letter.

ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല- കത്തെഴുതി വെച്ച് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ തിരഞ്ഞ് ഷാര്‍ജ പോലീസ്.
ഷാര്‍ജ- ഇന്ത്യക്കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതിപ്പെട്ടു. ഷാര്‍ജ ദല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അനവ് സേത്തി(15)നെയാണ് മാര്‍ച്ച് 16ന് ഉച്ചക്കു ശേഷം കാണാതായതായതെന്നു പിതാവ് ദല്‍ഹി സ്വദേശി മോഹിത് സേത്ത് പറഞ്ഞു.

ഷാര്‍ജ അല്‍ താവൂന്‍ ഏരിയയിലെ ഫ്‌ളാറ്റില്‍നിന്ന് ഉച്ചഭക്ഷണത്തിനു ശേഷമാണ് അനവ് പോയത്.  അമ്മയും സഹോദരിയും ഉറങ്ങുമ്പോള്‍  'ക്ഷമിക്കണം, ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല' എന്ന് കുറിപ്പ് എഴുതിവച്ചാണു ഒളിച്ചോടിയതെന്ന് കുടുംബം പറഞ്ഞു. കെട്ടിടത്തിന്റെ ലോബിയില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ അനവ് ബുധനാഴ്ച ഉച്ചതിരിഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങുന്നത് പതിഞ്ഞിട്ടുണ്ട്. കറുത്ത ജാക്കറ്റും കറുത്ത ജീന്‍സും കറുത്ത ബാക്ക്പായ്ക്കും ധരിച്ചിരുന്നു. അഞ്ചടി ഏഴാണ് ഉയരം. തടിച്ച പ്രകൃതമാണ്.

തിരിച്ചറിയല്‍ രേഖകളൊന്നും കൊണ്ടുപോയിട്ടില്ല. കൈയില്‍ 2,000 ദിര്‍ഹം ഉണ്ടെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരീക്ഷാ സമ്മര്‍ദമാണോ കാരണം എന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
കുട്ടിയെ കണ്ടുകിട്ടുന്നവര്‍  വിവരം നല്‍കണമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.