
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നല്കിയ ഫോണുകൾ ഇടമൺ ഹൈസ്കൂള്‍ അധികൃതർ തിരിച്ചു വാങ്ങുന്നതായി ആരോപണം.ഫോണ്‍ തിരികെ നല്‍കിയില്ല എങ്കില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലത്രേ.
കോവിഡ് പശ്ചാതലത്തിൽ ഫോൺ ഇല്ലാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി ഫോൺ ചലഞ്ചിലൂടെ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരൻ സംഭരിച്ച ഫോണുകള്‍ ഒട്ടനവധി സ്കൂളുകൾ വഴി ആയി കഴിഞ്ഞ വര്‍ഷം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്നു.
ഈ ഫോണുകള്‍ അധ്യയന വര്‍ഷം സമാപിക്കുവാന്‍ സമയം ആയിരിക്കെ ചില സ്കൂൾ അധികൃതർ തിരിച്ചു വാങ്ങുന്നതായി ആരോപണം ഉയരുന്നു.
പൊതുജന സഹകരണത്തോടെ നല്കിയ ഫോണുകൾ മുഴുവൻ ഇടമൺ ഹൈസ്കൂള്‍ അധികൃതർ തിരിച്ച് വാങ്ങിച്ചിട്ടാണ് പരീക്ഷ എഴുതാനുള്ള ഹാൾടിക്കറ്റ് കുട്ടികള്‍ക്ക് നൽകിയത് എന്നാണ് ആരോപണം ഉയരുന്നത്.
പൊതുജനത്തിന്റെ സഹകരണത്തോടെ കുട്ടികൾക്ക് നല്കിയ ഫോൺ തിരിച്ച് വാങ്ങാൻ സ്കൂൾ അധികൃതർക്ക് എന്ത് അധികാരം ആണ് ഉള്ളത് എന്നാണ് വിവിധ തുറകളില്‍ നിന്നും ഉയരുന്ന ചോദ്യം..?
ഇത് പൊതുജനങ്ങളും സംഘടനകളും പഞ്ചായത്ത് മുഖേന സ്കൂൾ അധികൃതരുടെ അഭ്യർത്ഥന മാനിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നൽകിയതാണ്.
ആ ഫോണുകൾ കുട്ടികൾക്ക് സ്വന്തം ആയി നൽകിയതാണ്. സ്കൂളിൽ കൊടുക്കണ്ട ആവശ്യം എന്ത് എന്നാണ് പൊതുജനത്തിന്റെ ചോദ്യം.
ഡിജിറ്റല്‍ ലൈബ്രറിയുടെ ഭാഗമായി സ്കൂളില്‍ നിന്നും നല്കിയ ഫോണുകള്‍ ആണ് തിരികെ വാങ്ങിയതെന്നും ഇത് അടുത്ത അധ്യയന വര്‍ഷം വരുന്ന കുട്ടികള്‍ക്ക് നല്കാന് ആണെന്നും ആണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
റിപ്പോര്‍ട്ട്: ഷിബു അനുഗ്രഹ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ