ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊച്ചി- ഇടപ്പള്ളിയിലെ ബെസ്റ്റ് വനിതാ ക്ഷേമ സമിതി അധ്യക്ഷയും ഭര്‍ത്താവും. Kochi- Edappally Best Women Welfare Committee Chairperson and husband.

കൊച്ചി- ഇടപ്പള്ളിയിലെ ബെസ്റ്റ് വനിതാ ക്ഷേമ സമിതി അധ്യക്ഷയും ഭര്‍ത്താവും.

കൊച്ചി- ഇടപ്പള്ളിയില്‍ വേലയ്ക്കുനിന്ന കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പവോത്തിത്തറ പോളിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിന്‍ പോള്‍ ഒളിവിലാണ്.
പെണ്‍കുട്ടി അയല്‍വീട്ടിലെത്തിയാണ് പീഡനകഥകള്‍ അറിയിച്ചത്. അടിയേറ്റു മൂക്കില്‍നിന്ന് ചോര യൊലിച്ച നിലയിലാണ് പെണ്‍കുട്ടി അടുത്ത വീട്ടില്‍ എത്തിയിരുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ്  പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.  

14 വയസ്സ് മുതല്‍ ഇടപ്പള്ളിയില്‍ ജോലിക്ക് നില്‍ക്കുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. 2015 നവംബര്‍ 16 നാണ്  വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെണ്‍കുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നുവെന്നും പറയുന്നു. അമ്മയെ അച്ഛന്‍ ചവിട്ടി കൊന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.  

വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നതിനു പുറമെ ലൈംഗിക പീഡനത്തിന്  ഇരയായതായും പെണ്‍കുട്ടി പറയുന്നു. ജോലിക്കെത്തിയ കാലം മുതല്‍ പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതേത്തുടര്‍ന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്തത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.