എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണം മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയം
പുനലൂരില്‍ 2018-2019 കാലഘട്ടത്തില്‍ അന്നത്തെ എം.എല്‍.എയും വനം മന്ത്രിയുമായ കെ.രാജു ഏറെ പഴി കേട്ടിട്ടുള്ള വിഷയം ആണ് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളെക്കുറിച്ച്... അതില്‍ പ്രധാനമായും താമരപ്പള്ളിയിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു മുടക്കിയ തുകയിലുള്ള പഴിയാണ് കേട്ടത്.പിന്നീട് വിവാദങ്ങള്‍ എല്ലാം കെട്ടടങ്ങി.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു കാത്തിരിപ്പ് കേന്ദ്രം വിവാദമായി മാറുകയാണ്.പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന 2018-2019 കാലഘട്ടത്തില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണം മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ഏറെ ദയനീയം ആണ് മുഴുവന്‍ പൊട്ടി പൊളിഞ്ഞു ആക്രിക്കാര്‍ക്കു കൊടുക്കുവാന്‍ പറ്റുന്ന അവസ്ഥയില്‍ ആണിപ്പോള്‍.നാല് തൂണും ഇരിക്കാന്‍ മൂന്നു കമ്പിയും വെച്ച് ലോകോത്തര നിലവാരത്തില്‍ പണിതു എന്ന് കൊട്ടിഘോഷിച്ച കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ അവസ്ഥ.ഇതില്‍ എല്‍.ഇ.ഡി ലൈറ്റ് പിടിപ്പിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തിച്ചു ആരും ഇന്ന് വരെ കണ്ടിട്ടില്ല.
അടിയന്തരമായി കാത്തിരുപ്പ് കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലയില്‍ നല്‍കണമെന്ന് പുനലൂര്‍ നഗരസഭ കൌണ്‍സിലര്‍ ജയപ്രകാശ് ആവശ്യപ്പെട്ടു.
പൊതുജനത്തിന്റെ ദുരിതം കണ്ട തൊട്ടടുത്തുള്ള സ്വര്‍ണക്കട മുതലാളി കിടിലന്‍ കാത്തിരിപ്പ് കേന്ദ്രമങ്ങ് പണിഞ്ഞു നല്‍കി.
എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണം മുടക്കി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പണിഞ്ഞതില്‍ ഉള്ള അഴിമതി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ