ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ നഗരസഭയില്‍ നികുതി പിരിക്കുന്ന ജീവനക്കാരിയുടെ തട്ടിപ്പ്.മുനിസിപ്പല്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് മുനിസിപ്പാലിറ്റി തടിയൂരി.Punalur Municipality employee tax evasion scam. Municipal employee suspended

പുനലൂര്‍ നഗരസഭയില്‍ നികുതി പിരിക്കുന്ന ജീവനക്കാരിയുടെ തട്ടിപ്പ്.മുനിസിപ്പല്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് നഗരസഭ തടിയൂരി.ജീവനക്കാരിയുടെ കൈവശം നേരിട്ട് നികുതി നല്‍കിയ ആളുകള്‍ ആണ് വെട്ടില്‍.സമയ ബന്ധിതമായി രസീത് ബുക്ക് പരിശോധിക്കുന്നതില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി.  

ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കാതെ ജീവനക്കാരിയുടെ കൈവശം നേരിട്ട് നികുതി നല്‍കിയ ആളുകള്‍ ആണ് വെട്ടിലായത്.വര്‍ഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും എത്തി കരം സ്വീകരിച്ചു വന്നിരുന്ന ഗീത എന്ന ജീവനക്കാരിയാണ് തട്ടിപ്പ് നടത്തിയത്.സംഭവത്തില്‍ മുനിസിപ്പല്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത് മുനിസിപ്പാലിറ്റി തടിയൂരാനുള്ള ശ്രമം നടത്തി.

എന്നാല്‍ ഇവര്‍ മുമ്പും കരം അടച്ച ആളുകളുടെ പണം നഗരസഭയില്‍ നല്‍കാതെ തട്ടിപ്പ് നടത്തിയതായി ആരോപണം ഉയരുന്നു.നഗരസഭയില്‍ നികുതികള്‍ ആളുകള്‍ കുടിശിഖ വരുത്താറുണ്ട് ഇതിന്റെ മറവില്‍ ആണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.അതുകൊണ്ട് ഗീത എന്ന ജീവനക്കാരി നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം എന്ന ആവശ്യം വിവിധ തുറകളില്‍ നിന്നും ഉയരുന്നു.

കഴിഞ്ഞ ഇരുപത്തിരണ്ട് മാര്‍ച്ചില്‍ പുനലൂര്‍ വാളക്കോട് കൃപ ഭവനില്‍ ജോയി പാസ്റ്റന്‍ അക്ഷയ വഴി കെട്ടിട ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖക്ക് അപേക്ഷിച്ചപ്പോള്‍ കെട്ടിട നികുതി അടച്ചില്ല എന്നുള്ളതാണ് നഗരസഭയുടെ പോര്‍ട്ടലില്‍ നിന്നും മനസിലായത്.കഴിഞ്ഞ ജനുവരി ഏഴാം തീയതി ജീവനക്കാരിയുടെ കൈവശം അടച്ച നികുതി ഇതുവരെയും നഗരസഭയില്‍ അടച്ചിട്ടില്ല്ല.നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടു എങ്കിലും നോക്കാം എന്നുള്ളതൊഴിച്ചു തൃപ്തികരമായ മറുപടി ആരുടെ ഭാഗത്ത് നിന്നും ലഭിച്ചില്ല.

തുടര്‍ന്ന് പുനലൂര്‍ നഗരസഭ സെക്രട്ടറിക്കും ജില്ലാകളക്റ്റര്‍ക്കും പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് ജോയി പാസ്റ്റന്‍.

ജോയി പാസ്റ്റന്‍ എന്ന പേര് ജോയി പാസ്റ്റര്‍ എന്ന പേരില്‍ മാത്രമേ നഗരസഭ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തു.പാസ്റ്റര്‍ ഒരു തസ്തികയും ജോയി പാസ്റ്റന്‍ പേരും ആണ് എന്ന് നഗരസഭ ഉദ്യോഗസ്ഥരെ തെര്യെപ്പെടുത്തുന്നതായും ദയവായി ഇനിയും പേരിന്റെ പേരിലുള്ള ഉപദ്രവം നിര്‍ത്തണം എന്നും ജോയി പാസ്റ്റന്‍ അറിയിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.