ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭിന്നശേഷിക്കാർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്നവരുടെ സ്ഥാനക്കയറ്റം തടയാൻ ശുപാർശ.Recommendation to prevent promotion of those who fail to provide services to persons with disabilities.

ഭിന്നശേഷിക്കാർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്നവരുടെ സ്ഥാനക്കയറ്റം തടയാൻ ശുപാർശ.ഭിന്നശേഷിക്കാരോട് മോശമായി പെരുമാറിയാൽ സ്ഥാനക്കയറ്റമില്ല.

ഭിന്നശേഷിക്കാർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്നവരുടെ സ്ഥാനക്കയറ്റം തടയാൻ ശുപാർശ. ഭിന്നശേഷി കമ്മിഷണർ, ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്തുനൽകി. പല സർക്കാർ ഓഫീസുകളിലും പ്രകടമായ വൈകല്യങ്ങളുള്ളവർക്കുമാത്രമാണ് സേവനങ്ങളിൽ പരിഗണന നൽകാറ്. പല ആനുകൂല്യങ്ങളും ചിലർക്ക് കിട്ടുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ടായിരുന്നു. ചിലതരം വൈകല്യങ്ങളുള്ളവർ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴും.

കെ.എസ്.ആർ.ടി.സി.ബസുകളിൽ ഓട്ടിസം ബാധിച്ചവർക്കുപോലും യാത്രാ ആനുകൂല്യം ലഭിക്കുന്നില്ലെന്നു പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ഭിന്നശേഷിക്കാരോടുള്ള പെരുമാറ്റം സംബന്ധിച്ച കോളംകൂടി ഉൾപ്പെടുത്താൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയത്.

21 ശാരീരിക-മാനസിക അവസ്ഥകൾ അടിസ്ഥാനമാക്കിയാണ് സർക്കാർ ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. ചലനവൈകല്യം, മസ്‌കുലാർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ സ്ളീറോസിസ്, ഹ്രസ്വകായത്വം, അന്ധത, ഗുരുതരമായ കാഴ്ചക്കുറവ്, ഗുരുതരമായ കേൾവിക്കുറവ്‌, പഠനവൈകല്യം, പഠനവൈകല്യം, സംസാരഭാഷാവൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസികരോഗം, ഓട്ടിസം, കേൾവിയില്ലായ്മ, ഹീമോഫീലിയ, താലസീമിയ, അരിവാൾ രോഗം, സെറിബ്രൽ പാൾസി, ഹാർഡ് ഓഫ് ഹിയറിങ്, ബഹുവൈകല്യം, സെറിബ്രൽ പാൾസി എന്നിവ ബാധിച്ചവർക്കും കുഷ്ഠരോഗവിമുക്തർക്കും ആസിഡ് ആക്രമണത്തിനു വിധേയരായവർക്കും ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.

ഇവർക്കെല്ലാം ഒരേതരത്തിൽ പരിഗണന നൽകി സേവനങ്ങൾ ഉറപ്പാക്കണമെന്നാണ് ഭിന്നശേഷിനിയമത്തിലെ വ്യവസ്ഥ. ഭിന്നശേഷിക്കാർക്കുതമ്മിലും ഒരുതരത്തിലും വിവേചനം പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുകയും തുല്യാവകാശം ഉറപ്പാക്കാകുകയുമാണ് ലക്ഷ്യമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ പറഞ്ഞു. ഇതിനായി കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇത് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

fancigadow പറഞ്ഞു... വെള്ളിയാഴ്‌ച, മാർച്ച് 04, 2022 7:50:00 PM

JTG Casino Resort Will Reopen | Hollywood - JTG Hub
› news › mb › news › mb The Casino Resort in Las Vegas is 제주도 출장샵 temporarily 사천 출장안마 shut down due to a COVID-19 pandemic. The resort, on the 제천 출장안마 other 김제 출장안마 hand, reopened in May. JTG Casino Resort opened on May 2, 고양 출장샵

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.