ദക്ഷിണ കൊറിയയിലെ ഉല്‍ജിന്‍ കൗണ്ടിയില്‍ ആണവനിലയത്തിന് സമീപം കാട്ടുതീ! ആശങ്കയില്‍ ജനം.
സിയോള്‍: ദക്ഷിണ കൊറിയയിലെ ഉല്‍ജിന്‍ കൗണ്ടിയില്‍ ആണവനിലയത്തിന് സമീപം കാട്ടുതീ പടര്‍ന്നു.
തീ വ്യാപകമായി പടര്‍ന്നുപിടിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. അധികൃതര്‍ പ്രകൃതി ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആണവ നിലയത്തിന് തൊട്ടടുത്തായി തീ പടര്‍ന്നത് ഏറെ ആശങ്കകള്‍ക്ക് കാരണമായി. നാഷണല്‍ ഫയര്‍ ഏജന്‍സിയിലെയും കൊറിയ ഫോറസ്റ്റ് സര്‍വീസിലെയും ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 22 വീടുകളും മറ്റ് ഒമ്ബത് കെട്ടിടങ്ങളും നശിച്ചു.
ആയിരത്തോളം അഗ്നിശമന ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. തീ പടര്‍ന്നതിനെത്തുടര്‍ന്ന് 4,000 ത്തോളം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ന്നാല്‍ 161 പേര്‍ ഒഴികെ എല്ലാവരും തിരിച്ചെത്തിയതായി നാഷണല്‍ ഫയര്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ ലീ ജേ ഹൂണ്‍ പറഞ്ഞു.
നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളെ ആണവനിലയത്തില്‍ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ആളപമായമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ