
റോഡുനീളെ ക്യാമറക്കെണി, വാഹനങ്ങള്‍ക്ക് കൊള്ളപ്പിഴ, നഗര പരിധിയില്‍ 50കി. മീറ്ററില്‍ കൂടരുത്.സംസ്‌ഥാന വരുമാനം കൂട്ടുന്നത് വെള്ളപ്പൊക്കത്താലും കൊറോണയാലും വരുമാനം നിലച്ച ജനത്തെ പിഴിഞ്ഞ്. വാഹനം ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് പെറ്റി അടക്കണമെങ്കില്‍ വേറെ പണിക്ക് പോകണം.പ്രതിഷേധം ശക്തമാകുന്നു.ഇതില്‍ നല്ലത് നടന്നു പോകുന്നതാണ്.
നേരം പാതിരാത്രിയായാലും വീഥി വിജനമാണെങ്കിലും വാഹനം 'ഉരുട്ടി'ക്കൊണ്ടു പോകണം ഇല്ലെങ്കില്‍ പെറ്റി അടച്ച് മുടിയും.
കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ റോഡായ റോഡിലെല്ലാം ക്യാമറ വച്ച് വണ്ടിയോടിക്കുന്നവരെ പിഴിഞ്ഞ് പണം തട്ടാനുള്ള തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും.
ഒരു റോഡില്‍ തന്നെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെയും ട്രാഫിക് പൊലീസിന്റെയും ക്യാമറകളില്‍ കുടുങ്ങുന്ന വാഹന ഉടമകള്‍ ഒന്നിലേറെ പിഴ നല്‍കേണ്ടിയുംവരുന്നു. ഒന്നിനു പിറകേ, ഒന്നായി ഒരേ കുറ്റത്തിന് നോട്ടീസ് വന്നതോടെയാണ് ഉടമകള്‍ കെണി തിരിച്ചറിഞ്ഞത്.
സ്‌കൂള്‍ മേഖലയില്‍ 30 കിലോമീറ്ററാണ് വേഗത. രാത്രിയിലും ഈ വേഗപരിധി മറികടന്നാല്‍ പിഴയീടാക്കും.
നഗര പരിധികളില്‍ 50 കിലോമീറ്ററാണ് അനുവദനീയ വേഗത. പക്ഷേ, തിരുവനന്തപുരം കവടിയാറില്‍ വേഗത 40 കടന്നാല്‍ പിഴ ചുമത്തും.
മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്താകെ 625 കേന്ദ്രങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ട്. 101 കാമറകള്‍കൂടി ഉടന്‍ സ്ഥാപിക്കും. വേഗനിയന്ത്രണം ഏര്‍പ്പെടുത്തുന്നവര്‍ അത് ബാധകമായ പ്രദേശങ്ങളുടെ തുടക്കവും ഒടുക്കവും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്ന വിധം അടയാളപ്പെടുത്താറില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ നഗര പ്രദേശത്തേക്ക് വാഹനം പ്രവേശിക്കാന്‍ പോകുന്നുവെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അങ്ങിങ്ങ്മാത്രമേ ഉള്ളൂ.
കാറുകള്‍ 90 കി.മീ,ഡിവൈഡറുള്ള നാലുവരി ദേശീയപാതയില്‍ 85 കി.മീ,
രണ്ടുവരി ദേശീയ പാതയില്‍ 80 കി.മീ,സംസ്ഥാന പാതയില്‍ പരമാവധി 70 കി.മീ,
മറ്റു റോഡുകളില്‍ 45 കി.മീ
ഗാട്ട് റോഡുകളില്‍
ബൈക്കുകള്‍ 70 കി.മി,നാലുവരി ദേശീയപാതയില്‍ 60 കി.മി,ഇരുവരി ദേശീയ പാതയില്‍ 50 കി.മി
സംസ്ഥാന പാതയിലും മറ്റു റോഡുകളിലും ഒരു നിരയില്‍ ഒട്ടേറെ കാമറകള്‍ നിശ്ചിത ഉയരത്തില്‍ പൈപ്പുകളിലാണ് ക്യാമറകള്‍.
ഓവര്‍ സ്പീഡ് തിരിച്ചറിയാന്‍ പ്രത്യേക ക്യാമറയാണ്. ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും മറ്റും യാത്ര ചെയ്യുന്നവരെ തിരിച്ചറിയാന്‍ മറ്റൊരു ക്യാമറ കുറ്റകൃത്യങ്ങളും മറ്റും തിരിച്ചറിയാനും ക്യാമറയുണ്ട്.
ഒരു കുറ്റം, മൂന്നു പിഴ
ഒരു കുറ്റത്തിന് പൊലീസും എം.വി.ഡിയും പിഴ ഈടാക്കും. ക്യാമറയുടെ മുന്നില്‍പ്പെട്ടശേഷം പൊലീസ് കണ്ടാല്‍ മൂന്നാമതും പിഴ.
പിഴ വിവരം വാഹന ഉടമയെ അറിയിക്കാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഉടമ അറിയാറില്ല. എം.വി.ഡിയെ സമീപിക്കുമ്ബോഴായിരിക്കും പിഴക്കൂമ്പാരം അറിയുന്നത്. കണ്ണൂര്‍ സ്വദേശിക്ക് 89 തവണത്തെ പിഴയായി അടക്കേണ്ടിവന്നത് 1,33,500 രൂപ.
പിഴ അടക്കാന്‍ വേണ്ടി മാത്രം ആണ് കേരളീയ ജനത ജീവിക്കുന്നത്.എന്തായാലും മതിയായ വേഗതാ മുന്നറിയിപ്പ് ബോര്‍ഡില്ലാതെയുള്ള കൊള്ളയടി കോടതിയില്‍ ചോദ്യം ചെയ്‌താല്‍ മോട്ടോര്‍ വാഹന വകുപ്പ് പെടും.
ജനങ്ങളെ പിഴിയുന്നത് ഒഴിച്ച് ആശ്വാസകരമായ നടപടികള്‍ ഒന്നും തന്നെ ജനകീയ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
രണ്ട് കാര്യങ്ങള്‍ക്ക് കുറവില്ല സര്‍ക്കാര്‍ വക മദ്യം അന്യായ വില കൊടുത്ത് വാങ്ങി സേവിച്ചു സമ്മാനങ്ങള്‍ കിട്ടാത്ത ലോട്ടറിയും എടുത്ത് ജീവിക്കേണ്ട ഗതികേടില്‍ ആണ് ജനം.ഇന്ധനത്തിന് സംസ്‌ഥാന വിഹിത നികുതി കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാര്‍ ആല്ല.എന്നാല്‍ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ ആയ കര്‍ണാടക,തമിഴ്നാട് ഒക്കെ നികുതി കുറച്ച് ജനങ്ങളെ സഹായിച്ചു.ഇപ്പോള്‍ ഏറ്റവും നല്ല ജനോപകാര പ്രവര്‍ത്തനങ്ങളില്‍ മികച്ചു നില്‍ക്കുന്നത് ഡല്‍ഹി ആണ്.കേരളം കടം വാങ്ങി അവസാനം ശ്രീലങ്കക്ക് ഉണ്ടായ പോലെ വരാതിരുന്നാല്‍ നല്ലത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ