എണ്ണപ്പനതോട്ടത്തിൽ മേയാൻ വിട്ട നാല് കറവ പശുക്കൽ ചത്തു.
അഞ്ചൽ: വിളക്കുപാറ എണ്ണപ്പനതോട്ടത്തിൽ മേയാൻ വിട്ട നാല് കറവ പശുക്കൽ ചത്തു. വിളക്കുപാറ സ്വദേശിനി പുഷ്പലതയുടെ പശുക്കളാണ് ചത്തത്. എണ്ണപ്പനതോട്ടത്തിൽ ഉപേക്ഷിച്ചിരുന്ന ചോറ് തിന്നതാണ് പശുക്കൾ ചാവാൻ കാരണമെന്ന് പുഷപലത പറഞ്ഞു. ഇതൊടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പശുക്കളുടെ അവസ്ഥ ഗുരുതരമാണ്.
എണ്ണപ്പന തോട്ടത്തിൽ പശുക്കളെ മേയാൻ വിടുന്നത് പതിവാണ്. ചോറുതിന്ന പശുക്കൾക്ക് രാത്രി വയ്യാതായതിനെ തുടർന്ന് ഏരൂർ മൃഗാശുപത്രിയിൽ വിവരം അറിയിച്ചു. ഡോക്ടർ സ്ഥലത്തെത്തി പശുക്കളെ പരിശോധിച്ച് മരുന്നുകൾ നൽകി. എന്നാൽ നാലു പശുക്കളും പിന്നീട് ചാവുകയായിരുന്നു.
പോസ്റ്റമോർട്ടം നടത്തിയതിൽ ചോറ് ക്രമാതീതമായി കഴിച്ചതിനാൽ പശുവിന് ദഹനക്കേട് ഉണ്ടായതാണ് ചാവാനുള്ള കാരണമെന്ന് ഡോക്ടർ പറഞ്ഞതായി പുഷ്പലത പറഞ്ഞു. ക്ഷീര കർഷകയായ താൻ കുടുംബം പുലർത്തുന്നത് പാൽവിറ്റുകിട്ടുന്ന പൈസകൊണ്ടാണെന്നും അവർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ