കുവൈത്തിലെ പ്രശസ്തമായ അല്‍മുബാറകിയ സൂഖില്‍ വന്‍ അഗ്നിബാധ.
കുവൈത്ത് സിറ്റി - കുവൈത്തിലെ പ്രശസ്തമായ അല്‍മുബാറകിയ സൂഖില്‍ വന്‍ അഗ്നിബാധ. മണിക്കൂറുകള്‍ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് അഗ്നിശമന വിഭാഗം കൂടുതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിക്കാതെ നോക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തത്.
കുവൈത്തിലെ ജിബ്ല ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അല്‍മുബാറകിയ സൂഖ് പൈതൃക വ്യാപാര കേന്ദ്രമാണ്. പുരാതന സൂഖുകളുടെ മാതൃകയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമ ഉപയോക്താക്കളും കുവൈത്ത് മാധ്യമങ്ങളും പുറത്തുവിട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ