*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പബ്ലിക് സെർവന്റ് ഒരു വിദേശ രാജ്യത്ത് ഞാൻ കണ്ടത്. സിജു തോമസ്‌.I saw a public servant in a foreign country. Siju Thomas.

പബ്ലിക്  സെർവന്റ്  ഒരു വിദേശ രാജ്യത്ത് ഞാൻ കണ്ടത്. സിജു തോമസ്‌.
രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായ ഒന്നായിരുന്നല്ലോ  അഡ്വ. ജോണി കെ ജോർജിന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ സംഭവം. ഇതുമായി ബന്ധപ്പെടുത്തി ന്യൂസിലാൻഡ്  എന്ന രാജ്യത്ത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഞാൻ ഈ രാജ്യത്ത് എത്തുന്നത് 2012  ലാണ്.  ന്യൂസിലാൻഡ് എന്ന രാജ്യത്തെപ്പറ്റി വായനകളിലൂടെ ലഭിച്ച, വളരെ പരിമിതമായ അറിവുകളുമായിട്ടാണ് ഞാൻ ഇവിടെയെത്തുന്നത്. നമ്മുടെ ചൂട് കൂടിയ കേരളം പോലെയുള്ള ഒരു സ്ഥലത്തുനിന്നും താരതമ്യേന ശൈത്യം കൂടുതലുള്ള മറ്റൊരു നാട്ടിലേക്ക്. അതി ശൈത്യമെന്നു പറയാനാവില്ലെങ്കിലും തണുപ്പുകാലങ്ങളിൽ പലപ്പോഴും  മഞ്ഞ്  വീഴ്ച ഉണ്ടാകാറുണ്ട്. എന്നിരുന്നാലും വേനൽക്കാലങ്ങളിൽ, കൂടിയ താപനില 27  വരെയൊക്കെ വരാറുള്ളൂ. പക്ഷെ ഓസോൺ പാളി ഏറ്റവും ദുർബലമായ ഒരു പ്രദേശമാണ് ന്യൂസിലാൻഡ് ഉൾപ്പെടുന്ന ഏഷ്യ പസഫിക്  റീജിയൻ. അതുകൊണ്ടു തന്നെ വേനൽക്കാലങ്ങളിൽ സൂര്യതാപം ഏൽക്കുന്നത് ഇവിടെ സാധാരണമാണ്. മരണങ്ങളൊന്നും ഉണ്ടാക്കാറില്ലെങ്കിലും ഇതുമൂലം ത്വക്കിനുമുകളിൽ അസ്വസ്ഥതകളും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത് സാധാരണമാണ്. ഇവിടുത്തുകാർ വേനൽക്കാലങ്ങളിൽ സൂര്യതാപമേൽക്കാതിരിക്കാനായി ക്രീമുകളും മറ്റും ഉപയോഗിക്കാറുണ്ട്.
അങ്ങനെ ഞാൻ ന്യൂസിലണ്ടിലെത്തി അധികം വൈകാതെ തന്നെ എന്റെയും കൈകളിലൊക്കെ സൂര്യതാപത്തിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി.  ഒരു ദിവസം നോക്കിയിട്ടും കുറവൊന്നും കാണാത്തതുകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ പോയി റിസപ്ഷനിൽ രജിസ്റ്റർ ചെയ്ത്,  നേഴ്സ് എന്നെ വിളിക്കുന്നതും  കാത്തിരുന്നു.
അല്പം കഴിഞ്ഞപ്പോൾ കടും നീല നിറത്തിലുള്ള യൂണിഫോം അണിഞ്ഞ ഒരു യുവതി എന്റെ അടുത്തു വന്ന് പേര് ചോദിച്ച ശേഷം അവരുടെ കൂടെ ചെല്ലാൻ പറഞ്ഞു.ഞാൻ അവരുടെ യൂണിഫോമിലെഴുതിയ പേര് വായിച്ചു. ഡോ. ലിസ്; അത്രമാത്രം ! പേരിനോടൊപ്പം ഡിഗ്രികളുടെ ഘോഷയാത്രയൊന്നുമില്ല.!  ഒരു ചെറിയ കോറിഡോറിന് ഇരുവശത്തുമായി ഡോക്ടർമാരുടെ പരിശോധന മുറികളാണ്.  അതിൽ ഒന്നിന്റെ വാതിൽ തുറന്ന് പിടിച്ചുകൊണ്ട് അവർ എന്നെ അകത്തേയ്ക്കു സ്വാഗതം ചെയ്‌തു. "ഹലോ ഞാൻ ഡോക്ടർ ലിസ്, താങ്കൾക്ക് സ്വാഗതം.  ഞാൻ പെട്ടെന്ന് പുറകോട്ടൊന്നു തിരിഞ്ഞു നോക്കി , എന്റെ പുറകിലുള്ള ആരോടെങ്കിലുമാണോ ഡോക്ടർ ഇത് പറഞ്ഞതെന്നൊരു സംശയം. കാരണം നമ്മുടെ നാട്ടിൽ ഇതൊക്കെ അസംഭ്യവങ്ങളാണല്ലോ. തുടർന്ന് അവർ ഓരോ ടെസ്റ്റ് ചെയ്യുന്നതിന് മുൻപും എന്താണ് താൻ ചെയ്യാൻ പോകുന്നതെന്നും, എന്തിനാണ് അത് ചെയ്യുന്നതെന്നും എന്നോട് വിശദമായി പറഞ്ഞു തന്നു. ശേഷം കുറിക്കുന്ന മരുന്നുകളുടെ പേരുകൾ കാണിച്ചു തന്നുകൊണ്ട് അവ  എന്തിനാണെന്നും അത് കഴിച്ചാലുണ്ടാകുന്ന ഫലം  എങ്ങനെയായിരിക്കുമെന്നും പറഞ്ഞു തന്നു.  പരിശോധനയ്ക്കു ശേഷം എല്ലാം കഴിഞ്ഞ് ഡോക്ടർ വീണ്ടും വാതിൽ തുറന്നു പിടിച്ച്  ഒരു വശത്തേയ്ക്ക് ചേർന്ന് നിന്ന്  എനിക്ക് വഴി തന്നു. എന്റെ  രോഗം പെട്ടെന്ന് ഭേദമാകട്ടെ എന്നാശംസിച്ചുകൊണ്ട് അവർ അടുത്ത രോഗിയെ ലക്ഷ്യമാക്കി  നടന്നു.
അതെ , അവർ ഒരു പബ്ലിക് സെർവന്റ് ആണ്. പബ്ലിക് സെർവന്റ് എങ്ങനെയായിരിക്കണമെന്ന് എനിക്ക് മനസ്സിലായ ഒന്നാമത്തെ അനുഭവം ഇതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇവിടെ ഏതു ഓഫിസുകളിൽ ചെന്നാലും ഇതേ സേവനങ്ങൾ തന്നെയാണ്.
ഇന്ന് നടന്ന മറ്റൊരു സംഭവവും  കൂടി പറഞ്ഞുകൊണ്ട് ഞാൻ ഈ പോസ്റ്റ് അവസാനിപ്പിക്കാം.ഞാനിതെഴുതുന്നത് ഇവിടെ ശനിയാഴ്ച പുലർച്ചയെ ഒന്നരയ്ക്കാണ്. നാട്ടിലെ  സമയവുമായി ഏഴര മണിക്കൂർ വ്യത്യാസമുണ്ട്. ഞാൻ വൈഫിനെ നൈറ്റ് ഷിഫ്റ്റിനായി ജോലി സ്ഥലത്തു വിട്ട ശേഷം തിരിച്ചു പോരുകയാണ്. രാത്രി ഒരു 11.30 ആയിക്കാണും. ഹൈവേയിലൂടെയാണ് യാത്ര,. വെള്ളിയാഴ്ചകളിൽ പൊതുവെ പോലീസ് ചെക്കിങ് കൂടുതലാണ്. അതുകൊണ്ടു തന്നെ മിതമായ സ്പീഡിലാണ് എന്റെ യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോൾ റോഡ് സൈഡിൽ കുറച്ചേറെ മുന്നിലായിട്ട് ഒരു പോലീസ് വാഹനത്തിന്റെ ലൈറ്റ് മിന്നി തെളിഞ്ഞു കൊണ്ടിരിക്കുന്നു. ആക്സിഡന്റോ മറ്റോ ആണെന്ന് കരുതി ഞാൻ വേഗം തീരെ കുറച്ചു. സൈഡ് വിൻഡോയിലൂടെ നോക്കിയപ്പോൾ കാണുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു യാത്രക്കാരന്റെ കാറിന്റെ പഞ്ചറായ ടയർ മാറ്റിക്കൊടുക്കാൻ സഹായിക്കുന്നു. പോലീസ് ഉദ്യോഗസ്ഥൻ മുട്ടിൽ നിന്നുകൊണ്ട് ജാക്ക് ലിവർ ഉയർത്താൻ സഹായിക്കുന്നു. ഇദ്ദേഹം ഒരു പോലീസ് ഓഫീസറാണ്. പക്ഷെ അതിലുപരി അദ്ദേഹവും ഒരു പബ്ലിക് സെർവന്റ് ആണ്.
പേരിനോടൊപ്പമുള്ള കെട്ടുകാഴ്ചകളില്ല, യൂണിഫോം ശരീത്തിലെത്തുമ്പോൾ ഉള്ള അധികാരത്തിന്റെ ഗർവ്വ്‌ ലവലേശമില്ല. സാധാരണക്കാരനെ കാണുമ്പോൾ ഉണ്ടാകാറുള്ള പുച്ഛ ഭാവങ്ങളുമില്ല.
മലയാളികൾ വിദേശ രാജ്യങ്ങളിക്ക് ചേക്കേറുന്നതിന്റെ പ്രധാന കാരണം പണമുണ്ടാക്കാൻ മാത്രമല്ല. നാട്ടിൽ കിട്ടാത്ത ഇത്തരം സേവനങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആഗ്രഹിച്ചു കൂടിയും കൊണ്ടാണ്.
നമ്മുടെ നാടും എന്നെങ്കിലും ഇങ്ങനെ ആയിരുന്നെങ്കിൽ.!!

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.