
കൊല്ലം- കോക്കാട് ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ 39 വയസുള്ള മനോജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം കോക്കാട് ശിവക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.
വെട്ടേറ്റ നിലയില്‍ ഇന്നലെ രാത്രി റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. കഴുത്തിനും വെട്ടേറ്റിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എം.എല്‍.എയുമായ കെ.ബി ഗണേഷ്കുമാര് സംഭവ സ്ഥലം സന്ദര്‍ശിച്ചു.അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് എം.എല്‍.എപോലീസിനോട് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് ബിയുടെ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഇതൊരു രാഷ്ട്രീയ കൊലപാതകം ആണെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ കെ.ബി ഗണേഷ് കുമാറിന്റെ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കേളജില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് മരിച്ച മനോജ്.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ