ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇലക്ട്രിക്ക് പോസ്റ്റ് തകർത്തു കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് തെറി പോലീസിനും കിട്ടി തെറി പ്രതി അറസ്റ്റിൽ.KSEB officials smashed an electric post and arrested the accused.


ഇലക്ട്രിക്ക് പോസ്റ്റ് തകർക്കുകയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ.

കുന്നിക്കോട്‌, വിളക്കുടി പാപ്പരംകോട് സ്ഥാപിച്ചിരുന്ന  ഇലക്ട്രിക്ക് പോസ്റ്റ് തകർക്കാൻ കൂട്ടുനിൽക്കുകയും  കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയായ വിളക്കുടി, ധർമ്മപുരി, ആലിയാട്ട് മേലേതിൽ നൗഷാദ്  മകൻ 29 വയസ്സ് ഉള്ള സനോജ്നെ കഴിഞ്ഞ ദിവസം കുന്നിക്കോട് പോലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15ആം തീയതി  തന്റെ പുരയിടത്തിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതിന്റെ വിരോധത്താൽ ഒന്നാം പ്രതി സാമുവൽ ചുറ്റിക ഉപയോഗിച്ച് ഇലക്ട്രിക് പോസ്റ്റ് അടിച്ചു തകർക്കുകയും ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ KSEB ഉദ്യോഗസ്ഥരെ സാമുവലും സനോജും ചേർന്ന് തടയുകയും അസഭ്യവർഷം നടത്തുകയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തു. വിളക്കുടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ പരാതിയിന്മേൽ കുന്നിക്കോട് പോലീസ് കേസെടുത്ത് ഒന്നാം പ്രതിയെ നെരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട്  രണ്ടാം പ്രതി സനോജിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സനോജ് മറ്റു നിരവധി കേസുകളിലും പ്രതിയാണ്. കുന്നിക്കോട് ഇൻസ്‌പെക്ടർ പി. ഐ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ഫൈസൽ , എ.എസ്.ഐ ലാലു, സി.പി.ഒ മാരായ സജു, അഭിലാഷ്, സൻലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.