*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

മൊബെൽ ടവറുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി.Police have arrested a three-member gang for stealing batteries from mobile towers

മൊബെൽ ടവറുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന മൂന്നംഗ സംഘം പോലീസ് പിടിയിലായി

മൊബെൽ ടവറുകളിലെ ബാറ്ററികൾ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ പരവൂർ പോലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിൽ കാരേറ്റ് പ്ലാവോട് നെട്ടയത്ത് വീട്ടിൽ രമണൻ മകൻ രതീഷ് (35), കാരേറ്റ്  പ്ലാവോട് നീലൻ വിളാകത്ത് വീട്ടിൽ പ്രശോഭൻ മകൻ വിഷ്ണു (31), കാരേറ്റ് പ്ലാവോട് രോഹിണി ഭവനത്തിൽ തുളസി മകൻ അനൂപ് (31) എന്നിവരാണ് പോലീസ് പിടിയിലായത്. മുൻ മൊബെൽ ടവർ ടെക്നീഷ്യൻമാരായ ഇവർക്ക് തെക്കൻ ജില്ലകളിലെ മൊബെൽ ടവർ ലൊക്കേഷനുകളെ സംബന്ധിച്ച് വ്യക്തമായ അറിവുളളവരാണ്. 

പരവൂർ ഒഴുകുപാറയിലും ബി.എസ്.എൻ.എൽ ഒാഫീസിന് സമീപമുളള ടവറുകളുടെ ഇക്യൂപ്പ്മെന്റ് റൂമിൽ (ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി) നിന്നുമാണ് ഇവർ ബാറ്ററികളും അനുബന്ധ കേബിളുകളും മോഷ്ടിച്ചത്. മൊബെൽ ടവർ ജീവനക്കാർ എന്ന വ്യാജേന ഒരു ചുവന്ന ടവേര കാറിലെത്തിയ ഇവർ രണ്ട് ദിവസങ്ങളിലായിട്ടാണ് മോഷണം നടത്തിയത്. 

റൂമുകളിൽ ഉപയോഗിക്കാതെ  സൂക്ഷിച്ചിരുന്ന രണ്ട് സെറ്റ് ബാറ്ററികളും കോപ്പർ കേബിളുകളുമാണ് മോഷ്ടിച്ചത്. ഒരു സെറ്റ് 24 ബാറ്ററികൾ അടങ്ങുന്നതും ഉദ്ദേശം ഒരു ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്നതുമാണ്. മോഷണത്തിന് ശേഷം മൊബെൽ കമ്പനി ജീവനക്കാർ സ്ഥലം സന്ദർശിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. 

തുടർന്ന് പരിസരവാസികളോട് അന്വേഷിച്ചതിൽ ജീവനക്കാരായവരാണ് വന്നതെന്നും പകലാണ് മോഷണം നടന്നതെന്നും വെളിവായി. തുടർന്ന് പരവൂർ ടൗണും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന പൊതു, സ്വകാര്യ സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ മോഷണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ പാരിപ്പളളിയിൽ നിന്നും പോലീസ് പിടികൂടി.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, സി.വി വിജയകുമാർ, എ.എസ്.ഐ മാരായ പ്രമോദ്.വി, പ്രദീപ് എസ്സിപിഒ ജയപ്രകാശ്, സി.പി.ഒമാരായ ഷെഫീർ, ലിജൂ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.