ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉത്തര സൗദിയില്‍ മരുഭൂപ്രദേശത്ത് ശക്തമായ പൊടിക്കാറ്റില്‍ മണല്‍മൂടിയ ആട്ടിന്‍കുട്ടി, വീഡിയോ കാണാം.Video of a lamb covered with sand in a strong dust storm in the desert of northern Saudi Arabia

ഉത്തര സൗദിയില്‍ മരുഭൂപ്രദേശത്ത് ശക്തമായ പൊടിക്കാറ്റില്‍ മണല്‍മൂടിയ ആട്ടിന്‍കുട്ടി, വീഡിയോ കാണാം.

അറാര്‍ - ഉത്തര സൗദിയില്‍ മരുഭൂപ്രദേശത്ത് ശക്തമായ പൊടിക്കാറ്റിനിടെ മണലിനടിയില്‍ പെട്ട ആട്ടിന്‍കുട്ടിയെ ഇടയന്‍ രക്ഷപ്പെടുത്തി. ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആട്ടിന്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഇരുമ്പ് വേലിക്കു സമീപം ഉറങ്ങിക്കിടക്കുന്ന നിലയില്‍ ആട്ടിന്‍കുട്ടിയെ കണ്ടെത്തിയത്.  ഏറെക്കുറെ പൂര്‍ണമായും മണല്‍ മൂടിയ നിലയിലായിരുന്നു.

ശക്തമായ പൊടിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് ഇരുമ്പ് വേലിക്കു സമീപം ഒളിച്ച ആട്ടിന്‍കുട്ടിയുടെ ശരീരമാകെ മണല്‍ മൂടുകയായിരുന്നു. മണലില്‍ പുതഞ്ഞ ആട്ടിന്‍കുട്ടിയെ ഇടയന്‍ കണ്ടെത്തി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.