
മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ അതിക്രമം.
പടയപ്പയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. ഉദുമല്‍ പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസിന് നേരെ ആയിരുന്നു കാട്ടാന അതിക്രമം നടത്തിയത്.കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.വണ്ടിയുടെ മുൻവശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ ബാബുരാജ് മനസ്സാന്നിധ്യം കൈവിട്ടില്ല. തുമ്പിക്കൈ ഉയർത്തിയും മറ്റും ബസിനു മുന്നിൽ അൽപനേരം തുടർന്ന ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുൻവശത്തെ ഗ്ലാസിൽ പൊട്ടലുണ്ടായി. മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിച്ച് ഏറെ നേരം പടയപ്പ റോഡിൽ നിലയുറപ്പിച്ചു.
അല്പ സമയത്തിന് ശേഷം കാട്ടാന പിന്നോട്ട് മാറിയ തക്കത്തിന് കാട്ടാനയെ മറികടന്ന് ബസ് യാത്ര തുടര്‍ന്നു. ബസിന് പിന്നാലെ ഓടിച്ചെല്ലാനും ആന ശ്രമം നടത്തി.മനസാന്നിധ്യം കൈവിടാതെ വാഹനം വെട്ടിച്ചെടുത്ത ഡ്രൈവർക്ക് അപാര ധൈര്യമെന്ന് സോഷ്യൽ മീഡിയ.
നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പ എന്ന കാട്ടാന. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു.
വീഡിയോ കാണാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ