*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂര്‍ വാട്ടർ അതോറിറ്റിയുടെ മാൻഹോളിൽ വീണ ബൈക്ക് യാത്രീകൻ അത്ഭുതകരമായി രക്ഷപ്പെട്ടു.A biker who fell into the manhole of the Punalur Water Authority in Kollam miraculously escaped

 

കൊല്ലം പുനലൂര്‍ വാട്ടർ അതോറിറ്റിയുടെ മാൻഹോളിൽ വീണ ബൈക്ക് യാത്രീകൻ അത്ഭുതകരമായി രക്ഷപ്പെട്ടു. 

പുനലൂർ  ടിബി  ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ സ്ലാബ് അറ്റകുറ്റപ്പണിക്കായി  കഴിഞ്ഞ ദിവസം ജീവനക്കാർ എടുത്തുമാറ്റി. രാത്രി വൈകിയും പണി ചെയ്തില്ല.പമ്പിംഗ് സമയത്ത്  മാൻഹോളിൽ സ്ഥാപിച്ചിരുന്ന പൈപ്പ് ലൈൻ വാൽവ് പൊട്ടി ക്ലോറിൻ കലർന്ന വെള്ളം ധാരാളമായി പുറത്തേക്ക് ഒഴുകിയതിനാൽ കാൽനട യാത്രക്കാർക്കോ മറ്റു ടൂവീലർ യാത്രക്കാർക്കോ കുഴി കാണാൻ പറ്റാത്ത  അവസ്ഥയാണ് ഉണ്ടായിരുന്നത്. 

ഏകദേശം മൂന്നര അടി വ്യാസവും 9 അടി താഴ്ചയിലുള്ള  കുഴിയിലാണ് ബൈക്ക് യാത്രികൻ  വീണത്.പുനലൂർ ചാലിയക്കര സ്വദേശിയായ  അർജുൻ ആണ്  അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് .

പൈപ്പ് ലൈൻ ജോലി പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു പോയ  ജീവനക്കാർക്കെതിരെ  നിയമനടപടി  എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പിന്നീട്  ഇവിടെ  കൂടിയ ജനങ്ങൾ തന്നെ  സ്ലാബ്  മാൻഹോളിൻ്റെ മുകളിൽ ഇടുകയായിരുന്നു.

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.