ഭർത്താവ് അറസ്റ്റിൽ.
പൂയപ്പള്ളി ഒട്ടോസ്റ്റാന്റിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ 56 വയസുള്ള ബിജുവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബിജുവിന്റെ ഭാര്യ 52 വയസുള്ള അന്നമ്മയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.വൈകിട്ട് 6 മണിയോടെ തീപ്പൊള്ളേലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു അന്നമ്മ 18 ന് രാവിലെ 8 മണിയോടെയാണ് മരിച്ചത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ കൊല്ലം റൂറൽ പോലീസ് മേധാവിക്കും, കൊട്ടാരക്ക ഡി.വൈ എസ് പി ക്കും പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനോടുവിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം വഞ്ചിയൂർ കോടതി മജിസ്റ്റ്ട്രെറ്റ് മുൻപാെകെ
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അന്നമ്മ നൽകിയ
മൊഴിയിൽ അവരുടെ പക്കൽ നിന്നും കയ്യബദ്ധം പറ്റി എന്നായിരുന്നു. എന്നാൽ ആശുപത്രിയിൽ പരിചരിക്കാൻ നിന്ന സഹോദരിമാരോട് പറഞ്ഞതായി പോലീസിൽ നൽകിയ പരാതിയിൽ അന്നമ്മയുടെ ദേഹത്ത് ഭർത്താവ് ബിജു പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവ ദിവസം അന്നമ്മയും , ബിജുവും, ഇവരുടെ മൂന്ന് വയസുള്ള ചെറുമകനും ബിജുവിന്റെ ഓട്ടോയിൽ കൊല്ലം ക്ഷേമനിധി ഓഫീസിൽ പോവുകയും മടങ്ങിവരുന്നതിനിടയിൽ ഇയാൾ മദ്യം വാങ്ങിയിരുന്നു. വീട്ടിലെത്തിയ ശേഷം വൈകിട്ട് അഞ്ചരയോടെ മഴ ചാറിയതിനെത്തുടർന്ന് വീടിന്റെ ടെറസിൽ കിടന്ന തുണി എടുത്തു കൊണ്ടു വന്ന അന്നമ്മയുടെ കാലിൽ നിന്നും കുറച്ച് ചെളി ചവിട്ട് പടിയിൽ പറ്റി ഇത് ഉടൻ കഴുകാൻ പറഞ്ഞ് ബിജു ബഹളമുണ്ടാക്കി.
എനിക്ക് നല്ല ക്ഷീണമുണ്ട് ഞാൻ കുറച്ച് നേരം കിടന്നിട്ട് ചെളി കഴുകിക്കളയാമെന്ന് അന്നമ്മ പറഞ്ഞു. എന്നാൽ അന്നേരം തന്നെ ചെളികഴുകിക്കളയണമെന്ന് വഴക്കുണ്ടാക്കിയ ഇയാൾ കൊച്ചിനെയും കൂട്ടി ഓട്ടോയിൽ പോയി
പെട്രോൾ വാങ്ങിക്കൊണ്ടു വന്ന് കിടപ്പ് മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന അന്നമ്മയുടെ ദേഹത്തിന് ചുറ്റും പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
മിക്കപ്പോഴും അതിക്രൂരമായി അന്നമ്മയെ ബിജു ഉപദ്രവിക്കുമായിരുന്നു എന്നും പലപ്പോഴും
അന്നമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം കത്തിക്കുമെന്ന് ഭയപ്പെടുത്താറുണ്ടായിരുന്നെന്നും അതുപോലെ ഭീഷണിപ്പെടുകയാണെന്ന് ധരിച്ചാണ് രക്ഷപെടാൻ ശ്രമിക്കാതിരുന്നെന്നും അന്നമ്മ സഹോദരിയോട് പറഞ്ഞിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അന്നമ്മയ്ക്ക് തീപ്പൊള്ളേലേൽക്കുന്നതിനു് ഏതാനും മിനിറ്റുകൾക്ക് മുൻപ് ബിജു പൂയപ്പള്ളി പടിഞ്ഞാറുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങിക്കൊണ്ട് പോയിരുന്നു. പെട്രോൾ വാങ്ങിയ വിവരം പോലീസിനോട് ബിജു സമ്മതിച്ചിട്ടുണ്ട്. പമ്പ് ജീവനക്കാരും സംഭവ ദിവസം ഇയാൾ കുപ്പിയിൽ പെട്രോൾ വാങ്ങിക്കൊണ്ട് പോയതായി പോലീസിൽ മൊഴി കൊടുത്തിട്ടുണ്ട്.
ഡീസൽ ഓട്ടോയുള്ള ഇയാൾ എന്തിനാണ് കുപ്പിയിൽ പെട്രോൾ വാങ്ങിയതെന്നും, ഫോറൻസിക് പരിശോധനയിൽ പെട്രോളാണ് തീപിടിത്തത്തിന് കാരണെമെന്നും കണ്ടെത്തി. മരിച്ച അന്നമ്മയുടെ സഹോദരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവന്ന പോലീസ് കഴിഞ്ഞ ഒരാഴ്ചയായി ബിജുവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്.
ഇയാളുടെയും സാക്ഷികളുടെ മൊഴികളും തമ്മിലുള്ള വൈരുദ്ധ്യവുമാണ് സംഭവം തെളിയിക്കാൻ ഇടയാത്.
ഒടുവിൽ താനാണ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയെതെന്ന് പോലീസി
നോട് സമ്മതിച്ചതിനെത്തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ബ്യൂറോ പൂയപ്പള്ളി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ