2012 ല്‍ കറവൂര്‍ പതിനാറാം ഫില്ലിങ്ങിലെ അങ്ങന്വാടി സ്ഥാപിക്കുന്നത് സംബന്ധമായി ആണ് പ്രശ്നങ്ങളുടെ തുടക്കം.സുമ സുബ്രമണ്യനോട് അന്നത്തെ പഞ്ചായത്ത് മെമ്പര്‍ സ്ഥലം ആവശ്യപ്പെടുകയും വീടില്ലാത്ത സുമ സുബ്രമണ്യന്‍ വീട് നല്‍കാം എന്ന് മെമ്പര്‍ പറഞ്ഞതിന് പ്രകാരം തന്റെ കൈവശം ഉള്ള ഭൂമി പഞ്ചായത്ത് സെക്രട്ടറിക്ക് വിട്ട് നല്‍കുകയും ചെയ്തു.അതില്‍ കെട്ടിടം പണി ആരംഭിച്ചു പൂര്‍ത്തീകരിച്ചു എങ്കിലും അങ്ങന്വാടിക്ക് മറ്റൊരു സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.കെട്ടിടം മാറ്റാനുള്ള കാരണം പറയുന്നത് സുരക്ഷിതമായ സ്ഥലത്തല്ല എന്നുള്ളതാണ്.
എന്നാല്‍ അന്ന് പണിതതും ഇപ്പോള്‍ തകര്‍ച്ച നേരിട്ട പൊളിച്ചു പണിയാനുള്ള കെട്ടിടം നില്ക്കുന്ന സ്ഥലത്ത് വെള്ളം കെട്ടി നില്ക്കുന്ന വലിയ കുഴിയും എതിര്‍വശം മുളങ്കാടും ആണ്.അങ്ങനെ നിര്‍മ്മിച്ച കെട്ടിടം വെറും ഒമ്പത് വര്‍ഷമായപ്പോള്‍ തകര്‍ച്ച നേരിടുകയാണ്.ഇപ്പോള്‍ അവിടെത്തന്നെ പുതിയ കെട്ടിടം നിര്‍മ്മിക്കുവാനുള്ള നീക്കം വിവാദമായിട്ടുണ്ട്. ഇതെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ആണ് ആസിഡ് ആക്രമണവും കല്ലെറിയും കുടിവെള്ള പൈപ്പ് തകര്ക്കുന്നതുള്പ്പെടെ എത്തി നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു .
കറവൂര്‍ ഫില്ലിംഗ് കോളനിയില്‍ ഉള്ള സുശീല എന്ന സ്ത്രീയും അവരുടെ കുടുംബാംഗങ്ങളും ആണ് ഭീഷണിക്കും അക്രമത്തിനും പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഏകദേശം പത്തില്‍ അധികം ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഇവര്‍ക്കെതിരെ സംസാരിച്ചാല്‍ അവര്‍ കള്ളക്കേസില്‍ കുടുക്കുകയും കേട്ടാല്‍ അറപ്പ് തോന്നുന്ന അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്യുന്നത് പതിവാണെന്നും കൂടാതെ സുമ സുബ്രമണ്യം എന്ന സ്ത്രീക്ക് എതിരെ ആസിഡ് ആക്രമണം നടത്തുകയും ഏകദേശം അന്‍പത് ശതമാനം പൊള്ളല്‍ എല്ക്കുകയും ചെയ്തിരുന്നുവത്രേ.
ഇവിടെ ചേരി തിരിവ് ഉണ്ടെന്ന് സുശീല വാര്‍ത്താ ചാനലുകാരെ തെറ്റിദ്ധരിപ്പിച്ചു വാര്‍ത്ത നല്‍കിയതായും പ്രദേശത്തുള്ള എല്ലാ അക്രമങ്ങളും നടത്തുന്നത് സുശീലയുടെയും കുടുംബത്തിന്റെയും നേതൃത്വത്തില്‍ ആണെന്നും അതിന് ചില രാഷ്ട്രീയക്കാരുടെ പിന്‍ബലം ഉണ്ടെന്നും ഇവിടെ ചേരിതിരിവ് ഇല്ലെന്നും ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ സുമ സുബ്രമണ്യന്‍ പറയുന്നു.
പ്രദേശവാസികളുടെ വീടുകളില്‍ വിരുന്നുകാര് വരുവാന്‍ പാടില്ലെന്നും വന്നാല്‍ അവരെക്കൂടി ആക്ഷേപിക്കുന്ന സമീപനം ആണ് സുശീല സ്വീകരിക്കുന്നത് എന്നും ഗ്രാമവാസികള്‍ പറയുന്നു.എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞു കേട്ടാല്‍ അറക്കുന്ന തെറിവിളി ആണെന്നും കുട്ടികളുമായി ഭയത്തോടെ ആണ് കഴിയുന്നത് എന്നും നാട്ടുകാര്‍ പറയുന്നു.
സുശീലയുടെ ശല്യം സഹിക്കവയ്യാതെ ഭാരതിയമ്മ,ബാബു,റേഡിയോ മണി എന്ന് വിളിക്കുന്ന മണി,ബാബു,ഓമന,പാപ്പച്ചന്,ആശ,ശോഭന,സുര,അമ്മിണന് എന്നിവര്‍ കിട്ടിയ വിലക്ക് കൊടുത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടു എന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്ത് മദ്യവും കച്ചവടവും നടത്തുണ്ടെന്നും ഇത് ആരും ചോദ്യം ചെയ്യാന്‍ പാടില്ല.ചോദിച്ചാല്‍ ജാതി പറഞ്ഞു ആക്ഷേപിച്ചു എന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചു വീട് കയറി അടിച്ചു എന്നു പറയും കേസും കൊടുക്കും ഇതാണ് സ്ഥിരം പരിപാടിയത്രെ.പോലീസ് കേസ് എടുത്ത് എഫ്.ഐ.ആര് ഇട്ടാലും നടപടി എടുക്കുവാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല എന്ന് സുമ സുബ്രമണ്യന്‍ പറയുന്നു.
ന്യൂസ് ബ്യുറോ പുനലൂര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ