ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാൻ അ​തി​ജീ​വ​ന മാ​ർ​ച്ച് ന​ട​ത്തി.life marching to resolve land issues.

ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാൻ അ​തി​ജീ​വ​ന മാ​ർ​ച്ച് ന​ട​ത്തി.ഇ​ടു​ക്കി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ചെ​റു​തോ​ണി​ക്ക് സ​മീ​പം പു​തി​യ പാ​ല​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ന​ട​ത്തു​ന്ന ജ​ന​കീ​യ സ​മ​ര​ത്തെ ഭ​യ​ന്ന് നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​ട​യു​ന്ന ഭീ​രു​ക്ക​ളാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ് ആ​രോ​പി​ച്ചു. 

ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ഗ്രൗ​ണ്ടി​ൽ​നി​ന്നും സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യാ​യ വാ​ഴ​ത്തോ​പ്പ് സ്കൂ​ൾ മൈ​താ​നി​യി​ലേ​ക്ക് ന​ട​ത്തി​യ അ​തി​ജീ​വ​ന മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു വി​നോ​ദ്. പ​ട്ട​യ​ത്തി​നാ​യി ഏ​ഴു പ​തി​റ്റാ​ണ്ടാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് ഇ​ടു​ക്കി​യി​ലെ ​ജ​ന​ത​യെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു.

കെ​വി​വി​ഇ​എ​സ് ജി​ല്ലാ ട്ര​ഷ​റ​ർ സ​ണ്ണി പൈ​ന്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​സാ​ഖ് ചൂ​ര​വേ​ലി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കെ​വി​വി​ഇ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം. ബേ​ബി, ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ജ​യിം​സ് പ​രു​മ​ല, അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി ക​ണ്‍​വീ​ന​ർ ഡ​യ​സ് പു​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, അ​തി​ജീ​വ​ന പോ​രാ​ട്ട വേ​ദി, കിഫ, ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ടു​ക്കി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ചെ​റു​തോ​ണി​ക്ക് സ​മീ​പം പു​തി​യ പാ​ല​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ചെ​റു​തോ​ണി പാ​ല​ത്തി​ലേ​ക്ക് സ​മ​ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ട്ടി​രു​ന്നെ​ങ്കി​ലും ടൗ​ണി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.