ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊടും കുറ്റവാളിയും തട്ടിപ്പ് വീരനുമായ പ്രതിയെ പത്തനാപുരം പോലീസ് സാഹസികമായി പിടികൂടി.Pathanapuram police have nabbed the accused, who is a notorious criminal and a swindler.

കൊടും കുറ്റവാളിയും തട്ടിപ്പ് വീരനുമായ പ്രതിയെ പത്തനാപുരം പോലീസ് സാഹസികമായി പിടികൂടി.
പത്തനാപുരം പോലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത വഞ്ചന കേസിലെ അടൂര്‍ മൂന്നാളം സ്വദേശി ചരുവിളയില്‍ 29 വയസുള്ള ദീപക് പി ചന്ദ് ആണ് പിടിയിലായത്.
പത്തനാപുരം സ്വദേശി പ്രവീണിന്റെ പക്കല്‍ നിന്നും ജോലി വാഗ്ദാനം നല്‍കി നാല് ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റിലായത്.
പോലീസ് പ്രത്യേക സ്കോഡ് രൂപീകരിച്ച് നിരവധി നാളുകളായി ഒളിവില്‍ കഴിഞ്ഞ പ്രതിയുടെ ഫോണ്‍നമ്പരുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗോവ,ഡല്‍ഹി,എറണാകുളം എന്നെ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായും സൈബര്‍ സെല്ലിന്റെ സഹായത്താല്‍ പ്രതി എറണാകുളത്ത് എത്തിയതായി  വിവരം ലഭിക്കുകയും തുടര്‍ന്ന് പത്തനാപുരം പോലീസ് എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.
ദീപക് പി ചന്ദ് മുമ്പ് പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന ആളും ആര്‍മി ജയിലില്‍ ശിക്ഷ അനുഭവിക്കുകയും ശിക്ഷ കാലാവധി കഴിഞ്ഞു ജോലിക്ക് ഹാജരാകാതെ അവിടെ നിന്നും മുങ്ങി.തുടര്‍ന്ന്‍ പട്ടാളത്തില്‍ നിന്നും ഒളിച്ചോടിയതായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇയാള്‍ കേരളത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്.പുറമേ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫ് ആണെന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ വ്യാജ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇന്റലിജന്‍സ് ബ്യുറോ ഉള്‍പ്പടെയുള്ള അന്വേഷണ സംഘങ്ങള്‍ തെരെഞ്ഞിരുന്ന പ്രതിയെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.