*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂരില്‍ ജീവിച്ചിരിക്കുന്ന യുവാവ് മരണപ്പെട്ടു എന്ന് ഓംബുഡ്‌സ്‌മാനെ ബോധിപ്പിച്ച നഗരസഭാ സെക്രട്ടറിയുടെ വിചിത്രമായ നടപടി ഞെട്ടി പുനലൂർ നിവാസികൾ.Residents of Punalur were shocked by the strange action of the municipal secretary who informed the ombudsman that a young man alive in Kollam Punalur had died.

കൊല്ലം പുനലൂരില്‍ ജീവിച്ചിരിക്കുന്ന യുവാവ് മരണപ്പെട്ടു എന്ന് ഓംബുഡ്‌സ്‌മാനെ ബോധിപ്പിച്ച നഗരസഭാ സെക്രട്ടറിയുടെ വിചിത്രമായ നടപടി ഞെട്ടി പുനലൂർ നിവാസികൾ.
ഒരാൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ അയാൾ മരിച്ചു എന്ന് ഏകപക്ഷീയമായി വിധിയെഴുതുന്ന ഉദ്യോഗസ്ഥൻ അതും ഒരു ന്യായാധിപനു മുന്നിൽ. ഒന്നാലോചിച്ചു നോക്കുക എത്ര നിരുത്തര വാദപരവും ക്രൂരവുമാണ് ഈ നടപടിയെന്ന്. എന്നിട്ട് ഒരുളുപ്പും ലജ്ജയുമില്ലാതെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ആ മാന്യൻ.

സംഭവം ഇങ്ങനെയാണ്. കൊല്ലം ജില്ലയിലുള്ള പുനലൂർ നഗരസഭയിലെ ലൈബ്രറിക്ക് മുകളിൽ ഫിറ്റ്നസ് സെന്റർ നടത്താൻ അനുവാദത്തിനപേക്ഷിച്ച പുനലൂർ സ്വദേശിയായ ഛത്രപതി ശിവജി എന്ന യുവാവിന് ആദ്യം അവർ അതിനുമതി നൽകുകയും പിന്നീട് ഭാരമുള്ള ഉപകരണങ്ങൾ അവിടെ ഉപയോഗിക്കുമെന്ന കാരണം പറഞ്ഞ് അനുമതി നിഷേധിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാനെ സമീപിക്കുകയായിരുന്നു.

ഒപ്പം ഓംബുഡ്‌സ്മാൻ നൽകിയ ഉത്തരവ് പകർപ്പ്. പരാതിക്കാരൻ മരണപ്പെട്ടു എന്ന് സെക്രട്ടറി ബോധിപ്പിച്ചതായി അതിൽപ്പറയുന്നുണ്ട്ഓംബുഡ്‌സ്‌മാന്റെ കോടതിയിൽ ഓൺലൈൻ ഹിയറിംഗ് നടന്ന 13/05/2022 ന് പരാതിക്കാരനായ ഛത്രപതി ശിവജിക്ക്‌ വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ കാരണം ഹിയറിംഗിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ശ്രീമാൻ ഛത്രപതി ശിവജി മരണപ്പെട്ടു എന്ന കളവായ വിവരം അന്ന് എതിർകക്ഷിയായി ഹിയറിംഗിൽ പങ്കെടുത്ത പുനലൂർ മുൻസിപ്പൽ സെക്രട്ടറി നൗഷാദ് ഓംബുഡ്‌സ്‌ മാനെ ബോധിപ്പിക്കുകയും അതേത്തുടർന്ന് കേസ് നടപടികൾ അവസാനിപ്പിച്ച് അന്നുതന്നെ ഉത്തരവിറക്കുകയുമായിരുന്നു.കേസ് ഹിയറിംഗിൽ പങ്കെടുക്കാതിരുന്നതിനാൽ താൻ മരണപ്പെട്ടു എന്ന് സെക്രട്ടറി ഓംബുഡ്‌സ്‌ മാനെ കളവായി ബോധിപ്പിച്ച വിവരം ഛത്രപതി ശിവജി അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച (25/05/2022) ഉത്തരവ് കയ്യിൽ കിട്ടിയപ്പോഴാണ് ജീവിച്ചിരിക്കുന്ന താൻ മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വിവരം അദ്ദേഹമറിയുന്നത്.

ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്തുക്കൾ വഴിയുമാണ് പുറംലോകമറിയുന്നത്. വിഷയം വൈറലായതോടെ വിശദീകരണവുമായി നഗരസഭാ സെക്രട്ടറി രംഗത്തെത്തി.

ഫിറ്റ്നസ് സെന്റർ നടത്താൻ അനുവാദത്തിനപേക്ഷിച്ചത് ഛത്രപതിശിവജിയുടെ പിതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ പേര് ശിവജി എന്നാണെന്നും അദ്ദേഹം ഒരു മാസം മുൻപ് മരണപ്പെട്ടതിനാലാണ് ഓംബു ഡ്‌സ്‌മാൻ മുൻപാകെ അങ്ങനെ ബോധിപ്പിക്കേണ്ടിവന്നതെന്നും ഇക്കാര്യത്തിൽ തിരുത്തലിനായി റിവ്യൂ പെറ്റിഷൻ വീണ്ടും സമർപ്പിക്കുമെന്നുമാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

എന്നാൽ ഇവിടെ സെക്രട്ടറിയുടെ വാദഗതികൾ പൂർണ്ണമായും ഖണ്ഡിക്കുകയാണ് പരാതിക്കാരൻ. ഫിറ്റ്നസ് സെന്റർ നടത്താൻ അനുവാദത്തിനപേക്ഷിച്ചത് പിതാവല്ല താനാണെന്നും അതിനുള്ള അപേക്ഷ തയ്യറാക്കി കയ്യൊപ്പിട്ട് നഗരസഭയിൽ സമർപ്പിച്ചതും തുടർന്നുള്ള എല്ലാ കാര്യങ്ങളും താനാണ് ചെയ്തിട്ടുള്ളതെന്നും പരാതിക്കാരൻ പറയുന്നു.

തൻ്റെ അച്ഛന്റെ പേര് സുധീന്ദ്ര പ്രസാദ് എന്നാണെന്നും ഒരു സാമൂ ഹ്യപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം ചില വിവരാവകാശ അപേക്ഷകൾ നഗരസഭയിൽ സമർപ്പിച്ചിട്ടുള്ള വ്യക്തിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം അവിടെയുള്ളവർക്കെല്ലാം സുപരിചിതനായിരുന്നെന്നും പരാതിക്കാരൻ വെളിപ്പെടുത്തുന്നു. ഒരു മാസം മുൻപാണ് സുധീന്ദ്ര പ്രസാദ് മരണമടഞ്ഞത്.

നഗരസഭയുടെ അടുത്തതുതന്നെ താമസക്കാരനായ പരാതിക്കാരൻ ഒരിക്കൽപ്പോലും സെക്രട്ടറിയെ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെട്ടിട്ടുമില്ല. ഈ വസ്തുതകളൊക്കെ വിശകലനം ചെയ്തു നോക്കുമ്പോൾ താൻ മരണപ്പെട്ടു എന്ന വിവരം നഗരസഭാ സെക്രട്ടറി കരുതിക്കൂട്ടി തയ്യാറാക്കിയ ഏതോ നിഗൂഢമായ തിരക്കഥയുടെ ഭാഗമാണെന്നാണ് പരാതിക്കാരനായ ഛത്രപതി ശിവജി പറയുന്നത്.

അല്ലെങ്കിൽ വ്യക്തികളുടെ മരണസർ ട്ടിഫിക്കറ്റ് നൽകാൻ ബാധ്യസ്ഥനായ നഗരസഭാ സെക്രട്ടറി തൻ്റെ മരണസർട്ടിഫിക്കറ്റ് എന്തുകൊണ്ട് ഓംബുഡ്‌സ്‌മാൻ മുൻപാകെ ഹാജരാക്കിയില്ല എന്നും അദ്ദേഹം ചോദിക്കുന്നു.

ഛത്രപതി ശിവജിയുടെ പരാതിയിൽ തീർച്ചയായും കഴമ്പുണ്ട്. കാരണം കെട്ടിടത്തിൽ ഫിറ്റ്നസ് സെന്റർ നടത്താൻ ആദ്യം അദ്ദേഹത്തിന് വാടക നിശ്ചയിച്ച് നഗരസഭ അനുമതി നൽകുകയും പിന്നീട് എഗ്രിമെന്റ് വയ്‌ക്കേണ്ട സമയമായപ്പോൾ കെട്ടിടം ദുർബലമായതിനാൽ അനുമതി നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയുമായിരുന്നു.

ഏതു നിമിഷവും തകർന്നു വീഴുമെന്ന് ഉദ്യൊഗസഥർ പറഞ്ഞ ആ കെട്ടിടത്തിൽ അപ്പോഴും നിരവധി സ്ഥാപനങ്ങൾ ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുമുണ്ടായിരുന്നു. അതിനുശേഷം പരാതിക്കാരൻ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു.

ഇതേത്തുടർന്ന് കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയമില്ലെന്നും പൂർണ്ണമായും സുരക്ഷിതമാണെന്നും അവർ സാക്ഷ്യപ്പെടുത്തി. എന്നിട്ടും ഭാരമുള്ള സാധനങ്ങൾ മുകളിൽ കയറ്റാൻ പാടില്ലെന്ന മുടന്തൻ ന്യായം നിരത്തി ഫിറ്റ്നസ് സെന്റിന്‌ അവർ അനുമതി നിഷേധിച്ചു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്താണെന്നുവച്ചാൽ കെട്ടിടത്തിന്റെ ബലക്ഷയം സർക്കാർ ഏജൻസികളെക്കൊണ്ട് പരിശോധിപ്പിക്കാതെ സ്വകാര്യസ്ഥാപനത്തെ ഏൽപ്പിച്ചതിലും അഴിമതി സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല ബലപരിശോധനക്ക് നഗരസഭാ ഫണ്ടിൽനിന്നാകും ഫീസ് നൽകിയത് എന്നതുതന്നെയാണ്.

ഇപ്പോൾ ഓംബുഡ്‌സ്‌മാൻ നൽകിയിരിക്കുന്ന ഉത്തരവിൽ ഫിറ്റ്നസ് സെന്റർ നടത്തുന്നതിന് എത്ര ഭാരം ഉപയോഗിക്കണമെന്നും കെട്ടിടത്തിന് എത്ര ഭാരം താങ്ങാനാകുമെന്നും നഗരസഭ വ്യക്തമാക്കിയിട്ടില്ലെന്നും ആ സാങ്കേതിക പോരായ്മ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

കൂടാതെ വിവാദ സ്ഥലം വാടകയ്ക്ക് നൽകിയാൽ നഗരസഭയ്ക്ക് അധികവരുമാനമുണ്ടാകുമെന്നും വരുമാന സ്രോതസ്സുകൾ നശിപ്പിച്ചുകളയരുതെന്നും കിട്ടാവുന്ന വരുമാനം പരമാവധി ശേഖരിച്ച് നഗരവാസികൾക്ക് സേവനം നൽകണമെന്നും നഗരസഭക്ക് ഉത്തരവും നൽകിയിരിക്കുന്നു.

നഗരസഭാ സെക്രട്ടറിയുടെ നിലപാടുകളിലും തീരുമാനങ്ങളിലും വലിയ ദുരൂഹതയുണ്ടെന്നും. വഴിവിട്ട് പലർക്കും അനധികൃതമായി കടകളും സ്ഥാപനങ്ങളും അനുവദിക്കപ്പെട്ടിട്ടുള്ളതും അതിലെ രാഷ്ട്രീയ ഇടപെടലുകളൊക്കെ അന്വേഷിക്കേണ്ടതാണെന്നും അതിനായി തുടർനടപടികളെപ്പറ്റി നിയമവിദഗ്ദ്ധരുമായി ആലോചിക്കുകയാണെന്നും പരാതിക്കാരൻ പറഞ്ഞു.

അതോടൊപ്പം താൻ നൽകിയ പരാതിയിൽനിന്നും തടിയൂരാനായി പൂർണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന താൻ മരിച്ചുവെന്ന് ന്യായാധിപകൻ മുൻപാകെ ഉത്തരവാദപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് കളവു പറഞ്ഞ പുനലൂർ നഗരസഭാ സെക്രട്ടറിക്കെതിരേ നടപടി കൈക്കൊള്ളുന്നതിനായി വീണ്ടും ഓംബുഡ്‌സ്‌മാനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.