*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാര്‍ഷിക മേഖലകള്‍ കയ്യേറി വന്യമൃഗങ്ങള്‍.ജനജീവിതം ദുരിതത്തില്‍.Wild animals encroach on agricultural lands. People's lives in distress.

കാര്‍ഷിക മേഖലകള്‍ കയ്യേറി വന്യമൃഗങ്ങള്‍.ജനജീവിതം ദുരിതത്തില്‍.

കൊല്ലം പുനലൂര്‍ ആനപെട്ടകൊങ്കല്‍ നെടുമ്പച്ചയില്‍ വന്യമൃഗ ശല്യം രൂക്ഷം പ്രദേശവാസികള്‍ ദുരിതത്തില്‍. ഇന്ന് വെളുപ്പിനെ ആന ചെയിന്‍ ലിങ്ക് വേലി തകര്‍ത്ത് ജനവാസമേഖലയില്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. കിഴക്കന്‍ മലയോരമേഖലകളില്‍ ആന,പന്നി,കുരങ്ങുശല്യം രൂക്ഷമാണ്.കൂടാതെ പുലി ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതും പതിവായിരിക്കുന്നു.

വന്യമൃഗങ്ങള്‍ ജനവാസമെഖലകളില്‍ വിതക്കുന്ന നാശം ചില്ലറയല്ല.രാത്രികാലങ്ങളില്‍ വീടിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്.ഭീതി മൂലം കുട്ടികളെ പോലും സ്കൂളില്‍ അയക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ബൈറ്റ്: ഹനീഫ (കര്‍ഷകന്‍)

കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ നെടുമ്പച്ച,ആനപെട്ടകൊങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വളര്‍ത്തു മൃഗങ്ങളെ പുലി പിടിച്ചത്.

പകല്‍ പോലും പ്രദേശങ്ങളില്‍ പുലിയും, ആനയും, പന്നിയും, കുരങ്ങും, മയിലും,മലയണ്ണാനും എല്ലാം ചേര്‍ന്ന് കര്‍ഷകര്‍ക്ക് ദുരിത ജീവിതം ആണ് നല്‍കുന്നത്.കൃഷി ചെയ്യാനോ മൃഗങ്ങളെ വളര്‍ത്താനോ പറ്റാതെ കര്‍ഷകര്‍ നിത്യ ചിലവിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

ബൈറ്റ്: ശൈലജ പ്രദേശവാസി 

നാട്ടില്‍ തമ്പടിച്ചിരിക്കുന്ന പന്നി വളരെയേറെ പെറ്റ് പെരുകിയ അവസ്ഥ ആയതിനാല്‍ കര്‍ഷകര്‍ക്ക്‌ ശല്യം ചെയ്യുന്ന മൃഗങ്ങളെ നിയന്ത്രിക്കുവാന്‍ ഉള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്.

വര്‍ഷങ്ങളായി കൃഷിയില്‍ നിന്നും വരുമാനം കണ്ടെത്തി ജീവിക്കുന്ന കര്‍ഷകരുടെ ജീവിതം വന്യ മൃഗ ശല്യം മൂലം വഴിമുട്ടി നില്‍ക്കുമ്പോള്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന് കൃഷിവകുപ്പ് കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന പദ്ധതി ആരെ ബോധ്യപ്പെടുത്താന്‍ ആണെന്നാണ്‌ കര്‍ഷകര്‍ ചോദിക്കുന്നത്.ആദ്യം വന്യമൃഗ ശല്യം നിയന്ത്രിക്കുവാനുള്ള ഫലപ്രദമായ സംവിധാനം ഒരുക്കിയിട്ട് പോരെ കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് ഇറക്കുന്നത്‌ എന്നാണു കര്‍ഷകര്‍ ചോദിക്കുന്നത്.   

ഈ പ്രദേശത്ത്‌ സോളാര്‍ ഫെന്‍സിംഗ് തകരാര്‍ ആയിട്ട് വര്‍ഷങ്ങളായി.ആന സൗരോര്‍ജ വേലിയുടെ മുകളില്‍ മരം പിഴുത് ഇട്ടു അത് വഴി വേലി എന്ന കടമ്പ കടക്കും എന്നുള്ളത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമറിയാം. ആനയെ പ്രതിരോധിക്കാന്‍ ഫെന്‍സിംഗ് ഫലപ്രദമല്ല.പെരുകിയ വന്യമൃഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വനത്തില്‍ സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കിഴക്കന്‍ മേഖലയിൽ വന്യ മൃഗശല്യം രൂക്ഷമായിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.  

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.