സംസ്ഥാനതല പട്ടയമേളകളുടെ സമാപനവും ജില്ലാ പട്ടയമേളയും ചെമ്മന്തൂരിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് പകൽ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ചിഞ്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ ആകെ 1,110 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പുനലൂർ, പത്തനാപുരം താലൂക്കുകളിൽ ഉൾപ്പെട്ട പേപ്പർമിൽ മിച്ചഭൂമിയിൽ മാത്രം 786 പട്ടയം വിതരണംചെയ്യും. ഇതിനുപുറമേ പുനലൂർ താലൂക്കിൽ 122-, കൊല്ലം താലൂക്കിൽ 109-, കുന്നത്തൂരിൽ 12-, കൊട്ടാരക്കര 87-, കരുനാഗപ്പള്ളി 19 പട്ടയങ്ങളും വിതരണംചെയ്യും. ഒരേക്കർവരെ കൈവശഭൂമിക്കാണ് പട്ടയം ലഭിക്കുന്നത്. 40 വർഷമായി അരിപ്പയിൽ റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന 35പേർക്ക് എൽഎ പട്ടയവും ഇതിനോടൊപ്പം ലഭിക്കുന്നുണ്ട്. പൊതുമരാമത്ത് റോഡിന്റെ അലൈൻമെന്റ് വ്യത്യാസം വന്നതോടുകൂടി റോഡ് പുറമ്പോക്കിൽ കൈവശംവച്ചിരുന്ന ഭൂമിയാണ് ഇത്തരത്തിൽ പട്ടയം ലഭിക്കുന്നത്.
പരിപാടിക്കായി 4,000പേർക്ക് ഇരിക്കാവുന്ന നിലയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പി എസ് സുപാൽ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, ആർഡിഒ ബി ശശികുമാർ, തഹസിൽദാർ കെ എസ് നസിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ