
കേരളത്തില്‍ 500 യൂണിറ്റ് ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് രണ്ടു മാസത്തിലൊരിക്കല്‍ 8772 രൂപയുടെ ബില്ല് വരുമ്പോള്‍, തമിഴ്നാട്ടില്‍ ഇത്രയും വൈദ്യുതിക്ക് ഈടാക്കുന്നത് വെറും 2360 രൂപ മാത്രം.
നിരക്കിലെ വ്യത്യാസത്തിനു പുറമേ, കേരളത്തില്‍ അമിത നിരക്ക് ഈടാക്കാന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് ഇതിനു കാരണം.കൂടാതെ ദ്വൈമാസ ബില്‍ എന്ന് പറയുമ്പോഴും അതിന് നിശ്ചിത ദിവസം ഇല്ലെന്നുള്ളതാണ് സത്യം.ഉദാഹണത്തിന് എല്ലാ രണ്ട് മാസവും കൂടുമ്പോള്‍ 14നും 15നും 16നും ഒക്കെ വരുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ താരിഫ് വ്യത്യാസം വരും.ശ്രദ്ധിച്ചാല്‍ അത് മനസിലാക്കാം.
കേരളത്തില്‍ ആദ്യത്തെ അമ്പത് യൂണിറ്റിന് നിരക്ക് 3.15 രൂപയാണ്. അടുത്ത അമ്പത് യൂണിറ്റിന് 3.95 ആണ്. അമ്പത് കഴിഞ്ഞ് ഉപയോഗിക്കന്ന യൂണിറ്റിന് മാത്രം അധിക നിരക്ക് കൊടുത്താല്‍ മതി. നൂറു കഴിഞ്ഞാല്‍ അടുത്ത അമ്പതിന് അഞ്ചു രൂപയായി. ഇത്തരത്തിലാണ് ക്രമീകരണം. എന്നാല്‍, 250 യൂണിറ്റില്‍ കൂടുതല്‍ ഒരു യൂണിറ്റെങ്കിലും ഉപയോഗിച്ചാല്‍ തട്ടുതിരിച്ചുള്ള നിരക്കിന്റെ ആനുകൂല്യം ലഭിക്കില്ല. മൊത്തം യൂണിറ്റിനും 6.20 രൂപ വച്ചു നല്‍കണം. 500 യൂണിറ്റിന്റെ പരിധി കടന്നാല്‍ മൊത്തം യൂണിറ്റിനും 7.60 രൂപ വച്ചു നല്‍കണം.
ഇത് 7600 രൂപ വരും. ഇതിനൊപ്പം ഫിക്സഡ് ചാര്‍ജ്ജ് 200 ആക്കി ഉയര്‍ത്തിയതോടെ രണ്ടുമാസത്തേക്ക് അത് 400 രൂപയാകും. വൈദ്യുതിചാര്‍ജ്ജിന്റെ പത്തുശതമാനം 760 രൂപ ഇലക്‌ട്രിസിറ്റി ഡ്യൂട്ടിയായും 12 രൂപ മീറ്റര്‍ വാടകയായും ഉള്‍പ്പെടുത്തും. ജി.എസ്.ടിയും കൂടി ചേരുമ്ബോള്‍, രണ്ടു മാസത്തെ മൊത്തം ബില്‍ത്തുക 8772 രൂപയാകും.
തമിഴ് നാട്ടില്‍ ആനുകൂല്യം എല്ലാവര്‍ക്കും കിട്ടും.
ആദ്യത്തെ നൂറ് യൂണിറ്റ് എല്ലാവര്‍ക്കും സൗജന്യം. 500 യൂണിറ്റ് ഉപയോഗിക്കുന്നവരും ആദ്യ 100 യൂണിറ്റിന് പണം നല്‍കേണ്ട. തുടര്‍ന്ന് 200 മുതല്‍ 300 വരെ നിരക്ക് 2.50 രൂപയാണ്. അതിന് 50 പൈസ സബ്സിഡിയുണ്ട്. നിരക്ക് രണ്ടു രൂപയാണെന്ന് അര്‍ത്ഥം. എത്ര കൂടുതല്‍ ഉപയോഗിച്ചാലും ഈ ആനുകൂല്യം കിട്ടും.
ഇതനുസരിച്ച് തുക 200 രൂപയാകും. 201 മുതല്‍ 500 വരെയുള്ള മൂന്നൂറ് യൂണിറ്റിന് മൂന്നു രൂപയാണ്. ആ തുക 900 രൂപയാകും. അങ്ങനെ
മൊത്തം വൈദ്യുതി ചാര്‍ജ്ജ് 1100 രൂപയാകും. ഇതിനൊപ്പം 30 രൂപ ഫിക്സഡ് ചാര്‍ജ്ജും 50 രൂപ ഇലക്‌ട്രിസിറ്റി നികുതിയും ചേര്‍ത്ത് ഒരു മാസത്തേക്ക് 1180 രൂപയാകും. രണ്ടുമാസത്തെ ബില്‍ത്തുക 2360 രൂപ മാത്രം.
കെ.എസ്.ഇ.ബി.യുടെ ബില്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ റെഗുലേറ്ററി കമ്മിഷനില്‍ പരാതിപ്പെടാം.മൊബൈല്‍: 72930 11121
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ