ദമ്പതികള്‍ ഇപ്പോഴും അന്തി ഉറങ്ങുന്നത് കമ്പുകള്‍ കൊണ്ട് മേല്‍ക്കൂരക്ക് താങ്ങ് കൊടുത്തു ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍.കൂടാതെ വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയും.
കൊല്ലം ആര്യങ്കാവ് മേലെ ഇരുളന്‍കാട്ടില്‍ ഈട്ടിവിള വീട്ടില്‍ സുമതി തുളസി ദമ്പതികള്‍ക്കാണ് ഈ ദുര്യോഗം.കഴിഞ്ഞ പ്രളയ സമയത്ത് പെയ്ത പേമാരിയില്‍ ഇവരുടെ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു.ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് സുമതി വലിയ അപകടത്തില്‍ നിന്നും അന്ന് രക്ഷപ്പെട്ടത്.
വീട് ഇടിഞ്ഞ വിവരം വാര്‍ഡ് മെമ്പറിനെയും പഞ്ചായത്ത് അധികാരികളെയും അറിയിച്ചു എങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങുന്നു എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.
വന്യമൃഗ ശല്യത്തിന് പേര് കേട്ട സ്ഥലമാണ് ഇരുളന്‍ കാട്. കുരങ്ങ് ശല്യം രൂക്ഷമായ ഇവിടെ പാചകം ചെയ്ത ഭക്ഷണം പോലും കുരങ്ങ് തട്ടികൊണ്ട് പോകുന്നത് നിത്യസംഭവമാണ്.
അടച്ചുറപ്പില്ലാത്ത ഏത് നിമിഷവും നിലംപൊത്താവുന്ന വീടിനുള്ളില്‍ പുലി,ആന,പന്നി,കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളെ ഭയന്ന് ആണ് ഈ ദമ്പതികള്‍ അധികാരികളുടെ കരുണയും കാത്ത് കഴിഞ്ഞു കൂടുന്നത്.കഴിഞ്ഞ ദിവസം ആന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത് ഇവരുടെ വീടിന് സമീപത്തായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ