*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

വീടിന്റെ ചുറ്റുമതിലിന്റെ അടിവശം അപകടകരമായ നിലയില്‍ തോണ്ടി.പരാതിയുമായി വീട്ടുടമ. The bottom of the perimeter wall of the house was dug dangerously.The landlord with the complaint.

വീടിന്റെ ചുറ്റുമതിലിന്റെ അടിവശം അപകടകരമായ നിലയില്‍ തോണ്ടി.പരാതിയുമായി വീട്ടുടമ. 

കൊല്ലം പുനലൂര്‍ വാളക്കോട് പനമണ്ണറ കൃപാ ഭവനില്‍ താമസക്കാരനായ ജോയി പാസ്റ്റനാണ് വീടിന്റെ ചുറ്റുമതിലിന്റെ അടിവശം അപകടകരമായ നിലയില്‍ തോണ്ടിയതായി പരാതിയുമായി രംഗത്തെത്തിയത്.
റോഡില്‍ കിടക്കുന്ന മണ്ണ് കട്ടകള്‍ ഇവ നീക്കം ചെയ്യാന്‍ എത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ആയ പുനലൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  അരുണ്‍, അസി:ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സിനി,ജെ.സി.ബി ഓപ്പറെറ്റര്‍ സുനില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 

ഏറെ വര്‍ഷങ്ങളായി സ്ഥിതി ചെയ്യുന്ന വീടിന്റെ മതില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന കട്ടിംഗ് അടിവശം തോണ്ടി ശേഷം ജെ.സി.ബിയുടെ ബക്കറ്റ് കൊണ്ട് മതില്‍ തകര്‍ക്കണം എന്നുദ്ദേശത്തോടെ മണ്ണ് തിരികെ ഇട്ടു ഇടിച്ചു.ഇടിയുടെ ആഘാതത്തില്‍ മതിലിന് പൊട്ടലായി.


ശനിയാഴ്ച ഉച്ചയോടു കൂടി മുന്‍കൂട്ടി അറിയിക്കാതെ വാളക്കോട് പനമണ്ണറ ഷീജ മന്‍സിലില്‍ ഹുസൈന്റെ വഴിയോരക്കട പൊളിക്കാന്‍ പുനലൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്തില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ അരുണ്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സിനി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ജെ.സി.ബി ടിപ്പര്‍ അടങ്ങുന്ന സംഘം എത്തി.ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ അരുണ്‍ സ്ഥലം വിട്ടു.റോഡില്‍ ആരോ ഇറക്കിയിട്ടിരുന്ന കട്ട പരാതി കിട്ടിയതിനാല്‍ മാറ്റുന്നു എന്ന് പറഞ്ഞു.കട്ട മാറ്റിയ ശേഷം

കട പൊളിച്ചു മാറ്റും എന്ന് പറഞ്ഞു എങ്കിലും വഴിയോര കച്ചവട യുണിയന്റെയും സി.ഐ.ടി.യുവിന്റെയും നേതൃത്വത്തില്‍ പൊളിച്ചു മാറ്റാന്‍ സമ്മതിക്കില്ല എന്ന് നിലപാടെടുത്തു കൊടി സ്ഥാപിച്ചതിനാല്‍ പൊളിച്ചു മാറ്റാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഇവര്‍ ജോയി പാസ്റ്റന്റെ മതിലിനോട് ചേര്‍ന്ന മണ്ണ് മാറ്റുവാന്‍ തുടങ്ങി.മണ്ണ് മാറ്റി മതിലിന്റെ അടിവശവും തോണ്ടി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ കെ സിനിയോട് മതിലിന്റെ അടിവശം എന്തിനാണ് തോണ്ടുന്നത് എന്ന്  വീട്ടുടമ ചോദിച്ചു.എന്നാല്‍ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ നിന്ന കെ സിനി ഏതോ മുന്‍ വൈരാഗ്യം ഉള്ളതു പോലെ വൈര നിര്യാതന ബുദ്ധിയോടെയാണ്  ഈ വിഷയത്തില്‍ ഇടപെട്ടത് എന്നാണു പരാതി.


മുമ്പ് മുനിസിപ്പല്‍ കരം സംബന്ധിച്ച തര്‍ക്കം വീട്ടുടമയുമായി നിലനില്‍ക്കുന്നുണ്ടായിരുന്നു 2021 -2022 ലെ കരം നഗരസഭ ഉദ്യോഗസ്ഥ എന്റെ വീട്ടില്‍ എത്തി പിരിച്ചിരുന്നു എന്നാല്‍ ഇത് പോര്‍ട്ടലില്‍ വന്നില്ല തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി വെളിപ്പെട്ടിരുന്നു.ഇതിന്റെ പരാതി നല്‍കിയ വീടുടാമോയോട് കരത്തില്‍ രണ്ട് വര്‍ഷത്തെ കൂടി അടക്കുവാന്‍ ഉണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥ പറഞ്ഞു ഇന്ന് വരെയും ഒരു കുടിശ്ശിഖയും വരുത്താതെ ഇരുന്ന വീട്ടുടമ നിലപാടില്‍ ഉറച്ചു നിന്നു. കുടിശ്ശിഖ ഉണ്ടെങ്കില്‍ പുതിയ കരം എങ്ങനെ എടുക്കും എന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ വന്ന ഉദ്യോഗസ്ഥ മോശമായി ആണ് ഇടപെട്ടത്.ഇതിന്റെ തുടര്‍ച്ച ആണോ ഈ പുതിയ സംഭവങ്ങള്‍ എന്നാണ് ഇദ്ദേഹം സംശയിക്കുന്നത്. 

ജോയി പാസ്റ്റന്റെ മതിലിലെ കല്‍ക്കെട്ടിനു താഴെ വെട്ടുകല്ലാണ്.ഈ വെട്ടുകല്ലിന്റെ മുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതലുള്ള കല്ലുകെട്ട് ഉള്ളതാണ്. മാത്രവുമല്ല ഈ പ്രദേശത്ത്‌ റോഡിനു ഏറ്റവും കൂടുതല്‍ വീതി ഉള്ളതും ഇവിടെയാണ്‌. 
കല്‍ക്കെട്ടിന്റെ അടിയിലുള്ള വെട്ടുകല്ലില്‍ ഉള്ള തിട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സിനിയുടെ നിര്‍ദേശപ്രകാരം ജെ.സി.ബി ഓപ്പറെറ്റര്‍ സുനില്‍ മതിലിന്റെ കീഴ് വശം മാന്തി പുറത്തെടുത്തു. മതില്‍ ഇടിഞ്ഞു വീഴണം എന്നുള്ള ഉദ്ദേശ്ശത്തോടെ മനപൂര്‍വമായ ഈ നടപടി വീട്ടുടമ  എതിര്‍ക്കുകയും തിട്ട ഇളക്കാന്‍ പറ്റില്ല ഇതിനു നീക്കുപോക്ക് ഉണ്ടാക്കു, തിട്ട ഇടിക്കാതെ ഇരിക്ക് എന്ന് ആവശ്യപ്പെട്ട വീട്ടുടമയുടെ വാക്കില്‍ പ്രകോപിത ആയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ കെ സിനിയുടെ നിര്‍ദ്ദേശം അനുസരിച്ച് ജെ.സി.ബിയുടെ ബക്കറ്റ് കൊണ്ട് ഓപ്പറെറ്റര്‍ സുനില്‍ മണ്ണ് തിരികെ ഇടുന്നു എന്ന വ്യാജേന പല പ്രാവശ്യം മതിലില്‍ ഇടിച്ചു.ഇപ്പോള്‍ മതിലിനു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.
മഴ സമയത്ത് ഏതെങ്കിലും രീതിയില്‍ മതില്‍ ഇടിഞ്ഞാല്‍ കെട്ടിടത്തിലെ താമസക്കാരായ ജോയി പാസ്റ്റനും കുടുംബാംഗങ്ങള്‍ക്കും,കൂടാതെ റോഡില്‍ സഞ്ചരിക്കുന്ന പൊതുജനത്തിനും വാഹനങ്ങള്‍ക്കും  മതില്‍ ഇടിഞ്ഞു വീണ് ഏതെങ്കിലും നിലയില്‍ ആപത്തുണ്ടാകുകയോ മതില്‍ ഇടിഞ്ഞു സമീപത്ത് നില്‍ക്കുന്ന വൃക്ഷം മറിഞ്ഞു അപകടം ഉണ്ടാകുകയോ കെ.എസ്.ഈ.ബിയുടെ ലൈനില്‍ സ്വകാര്യ വ്യക്തികളുടെ വൃക്ഷങ്ങള്‍ മറിഞ്ഞു വീണാല്‍ വസ്തു ഉടമയുടെ പേരില്‍ നഷ്ട പരിഹാരം ഈടാക്കും എന്നൊരു സര്‍ക്കുലര്‍ ഉള്ളതായും അറിയുന്നു.അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ തകര്‍ച്ചക്ക് കാരണക്കാരായ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ അരുണ്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സിനി, ജെ.സി.ബി ഓപ്പറെറ്റര്‍ സുനില്‍ തുടങ്ങിയ വ്യക്തികള്‍ ആയിരിക്കും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ എന്നാണ് വീട്ടുടമയുടെ നിലപാട്.

മുനിസിപ്പല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ എന്തിനാണ് മരാമത്ത് പണികള്‍ ചെയ്യിപ്പിക്കാന്‍ എത്തിയത് എന്നുള്ളതും ദുരൂഹത ഉയര്‍ത്തുന്നു.
മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തി നടപടികള്‍ എടുക്കുവാന്‍ വേണ്ടി ഉന്നത അധികാരികള്‍ക്ക് ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.  

ന്യൂസ്‌ ബ്യുറോ പുനലൂര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.