
തൃശൂര്‍ - ക്ലോസെറ്റില്‍ വീണ പണം എടുക്കാനായി സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ ഇതര സംസ്ഥാനക്കാരായ സഹോദരങ്ങള്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു.
പശ്ചിമബംഗാള്‍ സ്വദേശികളും സഹോദരങ്ങളുമായ അലമാസ് സേക്ക് (22), ഷേക്ക് അഷ്റഫുള്‍ അലം എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.
തിരൂര്‍ കിഴക്കേ അങ്ങാടിയില്‍ ദേശസമുദായം കപ്പേളക്ക് സമീപം ഡെന്നി തിരൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അതിഥി സംസ്ഥാനക്കാര്‍ താമസിക്കുന്ന വീട്ടില്‍ വെച്ചാണ് അപകടം ഉണ്ടായത്.
രാത്രി എട്ടുമണിയോടെയാണ് സഹോദരങ്ങളായ ഇരുവരും സെപ്റ്റിക് ടാങ്കില്‍ വീണത്.
ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ബാത്ത്റൂമില്‍ പോയ ഇരുവരുടെയും സഹോദരന് മുഹമ്മദ് ഇബ്രാഹിം സേകിന്റെ അടിവസ്ത്രത്തില്‍ സൂക്ഷിച്ച 13000 ത്തോളം രൂപ അബദ്ധത്തില്‍ ക്ലോസറ്റില്‍ വീണു. ഇത് എടുക്കുന്നതിന് വേണ്ടി മറ്റു രണ്ടു സഹോദരങ്ങള്‍ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി കോണി വെച്ച് ഇറങ്ങിയപ്പോഴാണ് അത്യാഹിതം ഉണ്ടായത്.
ഒരാള്‍ ബോധരഹിതനായി വീഴുന്നത് കണ്ട മറ്റെ സഹോദരന് കയ്യില്‍ കയറി പിടിക്കുകയും തുടര്‍ന്ന് രണ്ടു പേരും സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയുമാണ് ഉണ്ടായത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇരുവരുംകെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്.
ബോധരഹിതരായി കിടന്ന ഇരുവരെയും പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ