*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച്‌ പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി'; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകന്‍.'Builds house for two women in Pathanapuram with' Amma 'funds'; Shammi Thilakan has leveled serious allegations against Ganesh Kumar.

'അമ്മ'യുടെ ഫണ്ട് ഉപയോഗിച്ച്‌ പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി'; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകന്‍.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ ഫണ്ട് ഉപയോഗിച്ച്‌ ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി.മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഗണേഷ് കുമാര്‍ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണെന്നും എന്തടിസ്ഥാനത്തിലാണ് ഗണേഷ് കുമാര്‍ അങ്ങനെ പറഞ്ഞതെന്നും ഷമ്മിതിലകന്‍ ചോദിച്ചു. തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി.വൈ എസ് പിയാണ് തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയത്. 'അമ്മ' മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞതാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയില്‍ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

അച്ഛന്‍ തിലകനോട് കാട്ടിയത് തന്നെയാണ് അമ്മ താരസംഘടന തന്നോടും കാണിക്കുന്നതെന്ന് ഷമ്മി തിലകന്‍. തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. 

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.