*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ദുരിതാശ്വാസത്തിനായി ജെ.സി.ബി ടിപ്പര്‍ ഉടമകള്‍ക്ക് പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. Complaint that JCB cheated tipper owners by not paying for relief in last year's landslide.

കഴിഞ്ഞ വര്‍ഷം ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ദുരിതാശ്വാസത്തിനായി ജെ.സി.ബി ടിപ്പര്‍ ഉടമകള്‍ക്ക്  പണം നല്‍കാതെ വഞ്ചിച്ചതായി പരാതി.

ആര്യങ്കാവില്‍ കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ ഉരുള്‍പൊട്ടലിലും,മണ്ണോലിപ്പിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച ജെ.സി.ബി ടിപ്പര്‍ ഉടമകള്‍ ആണ് ഇപ്പോള്‍ പഞ്ചായത്ത് പണം നല്‍കാത്തതിനാല്‍ ദുരിതത്തിലായത്.

വായ്പ്പത്തുക അടക്കുവാന്‍ ഭാര്യയുടെ കേട്ടു താലി വരെ പണയത്തിലായി.മാസങ്ങളായി വായ്പ്പ മുടങ്ങിയത് മൂലം പലിശയും പിഴപ്പലിശയും ഇത് കൊണ്ടും തീരുന്നില്ല ചെക്ക് മടങ്ങിയതിലുണ്ടാകുന്ന സി.സി കമ്പനികളുടെയും ബാങ്കിന്റെ പിഴകളും മൂലം തനിക്കും മറ്റ്  ഉടമകള്‍ക്കും വാഹനം നഷ്ടപ്പെടുന്ന അവസ്ഥയാണ് എന്ന് ജെ.സി.ബി ഉടമ ഇടപാളയം ശിവാലയത്തില്‍ അജീഷ് പറയുന്നു.

പണം ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതിനാല്‍ കടം പെരുകി ഇവര്‍ ആത്മഹത്യയുടെ വക്കില്‍ ആണ്.

ആര്യങ്കാവ് പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടിയപ്പോള്‍ പാറകളും മണ്ണും നീക്കം ചെയ്യാന്‍ പ്രവര്‍ത്തിച്ച ജെ.സി.ബി ,ടിപ്പര്‍ വാഹനങ്ങളുടെ വാടക ഇനത്തില്‍ വിവിധ ആളുകള്‍ക്ക് പഞ്ചായത്ത് നല്‍കാനുള്ളത് ലക്ഷക്കണക്കിന്‌ രൂപയാണ്.വാഹനഉടമകള്‍ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങി ചെരിപ്പ് തേഞ്ഞതല്ലാതെ നാളിതു വരെ പണം നല്‍കുവാനുള്ള ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ പണം കൊടുത്തുള്ള പണികള്‍ പ്രാദേശിക ജെ.സി.ബി ടിപ്പര്‍ ഒഴിവാക്കി പുറത്തു നിന്നും എത്തിച്ചാണ് പഞ്ചായത്ത് ജോലികള്‍ ചെയ്യിക്കുന്നത് എന്ന് പ്രദേശവാസിയായ മോഹന്‍ ടി മോഹന്‍ പറയുന്നു.

ഉരുള്‍ പൊട്ടല്‍ പോലെ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രാദേശിക ജെ.സി.ബി ടിപ്പര്‍ വിളിക്കുകയും എന്നാല്‍ മാസങ്ങള്‍ പണം നല്കാതെ ഇരിക്കെ രൊക്കം പണം നല്‍കിയുള്ള ജോലികളില്‍ ഇവരെ ഒഴിവാക്കി ദൂരെ നിന്ന് വാഹനങ്ങള്‍ കൊണ്ട് വന്നു ജോലി ചെയ്യിപ്പിക്കുന്നത്  ഇവര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


  

 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.