
മനുഷ്യ ജീവിതത്തിൽ അറിവിനെക്കാൾ വേണ്ടത് ആത്മവിശ്വാസമാണെന്ന് മുൻ മന്ത്രിയും എഴുത്തുകാരനുമായ മുല്ലക്കര രത്നാകരൻ.
കൊല്ലം ചാപ്റ്റർ കോളേജിൽ കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന വായനാ വസന്തോത്സവത്തിന്റെ സമപത്തോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പഴയ കാലഘട്ടത്തിലെ വായനയും പുതിയ കാലഘട്ടത്തിലെ വായനയില്ലാഴ്മയും തമ്മിലുള്ള അന്തരം സമൂഹത്തിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നു ശ്രീ. മുല്ലക്കര രത്നാകരൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ചാപ്റ്റർ കോളേജ് ഡയറക്ടർ ശ്രീ. ടി. മോഹനൻ അധ്യക്ഷം വഹിച്ചു. ശ്രീ. അശ്രാമം ഭാസി, വി. എസ്. ശ്രീകുമാർ, ആർ. ഓമനക്കുട്ടൻ, ദേവിക, അനന്ദു, ഡോ. എം. എസ്. ഗായത്രി,ടി. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.ആർ. ശിവപ്രിയ കെ. ആർ. മീരയുടെ 'ഘാതകൻ' എന്ന നോവലിന്റെ ആസ്വാദനം അവതരിപ്പിച്ചു.
വായനവാരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ