*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുലിയെ കുടുക്കാന്‍ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു.കൂട് പൂട്ടിക്കൊണ്ട് പോയതിനാല്‍ പുലി വീണില്ല.The forest department set up a tiger cage to trap the tiger. The tiger did not fall as the cage was locked.

പുലിയെ കുടുക്കാന്‍ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു.കൂട് പൂട്ടിക്കൊണ്ട് പോയതിനാല്‍ പുലി വീണില്ല.

കഴുതുരുട്ടി ഇരുളന്‍കാട് താമസക്കാരനായ സെല്‍വരാജിന്റെ വീടിന് സമീപം വെച്ചിരുന്ന പുലികൂട് ആണ് പൂട്ടിയ നിലയിലുള്ളത്.പുലികൂട് പ്രദേശത്ത്‌ ഉണ്ടെങ്കിലും പൊതുജനത്തിന് ഇത് കൊണ്ട് ഒരു ഗുണവും ഇല്ല.

ഇരുളന്‍കാട് പ്രദേശത്ത്‌ നായ്ക്കളെ കാണാതാകുന്നത് സ്ഥിര സംഭവമായി തുടരുന്നു.കൂടാതെ പലയിടത്തായി പ്രദേശവാസികള്‍ പുലിയെ കാണുകയും തുടര്‍ന്ന് പുലി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാര്യം വനം വകുപ്പിനെ വിവരം അറിയിച്ചത്രെ.പ്രദേശത്ത്‌ വന്യമൃഗശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പറയുന്നു.

വനംവകുപ്പ് പ്രദേശത്ത്‌ പുലിക്കൂടും ക്യാമറയും  സ്ഥാപിച്ചു എങ്കിലും പുലിക്കൂട് പൂട്ടിക്കൊണ്ട് പോയതിനാല്‍ പുലി വീണില്ല.മാത്രവുമല്ല ക്യാമറ തറ നിരപ്പില്‍ സ്ഥാപിച്ചതിനാല്‍ പുലിയെ വനം വകുപ്പ് കണ്ടില്ല. പിന്നീടു ആരോ ഇരുളന്‍കാട്ടില്‍ പുലി ഇറങ്ങുന്നില്ല എന്ന്  വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.

വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പുലിക്കൂട് പ്രദേശത്ത്‌ എത്തിക്കുവാന്‍ ചിലവായ 2000 രൂപ ആവശ്യപ്പെട്ടതായും ആരോപണം ഉണ്ട്. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൂട് പൂട്ടിയ നിലയില്‍ ഉപേക്ഷിച്ച് പോയതായും പ്രദേശവാസികള്‍ പറയുന്നു.


Labels: , ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.