Gmail ഇന്റര്‍നെറ്റ് വേണ്ട, ഇനി ഓഫ്ലൈന് ആയും ജി-മെയില്‍ ഉപയോഗിക്കാം എങ്ങനെ?
ഏറ്റവും ജനപ്രിയമായ മെയിലിംഗ് സേവനമാണ് ജി-മെയില്‍ (Gmail). കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കനുസരിച്ച് 1.8 ബില്യണിലധികം ആളുകള്‍ ജി-മെയില്‍ ഉപയോഗിക്കുന്നുണ്ട്.
ഇമെയില്‍ ക്ലൈന്റ് മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഗൂഗിള്‍ ജി-മെയിലിനു സ്വന്തമാണ്. ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈല്‍ ഫോണുകളില്‍ ജി-മെയില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഇപ്പോള്‍ ജിമെയില്‍ ഓഫ്ലൈനായി ഉപയോഗിക്കാനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ (Google). അതായത്, ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഉപയോക്താക്കള്‍ക്ക് അവരുടെ ജി-മെയില്‍ സന്ദേശങ്ങള്‍ വായിക്കാനും അവയോട് പ്രതികരിക്കാനും അവ സേര്‍ച്ച് ചെയ്യാനും കഴിയും.
ഗൂഗിള്‍ ജി-മെയിലില്‍ അവതരിപ്പിച്ച ഒരു പ്രധാന സവിശേഷതയാണ് ഇത്. ഇന്റര്‍നെറ്റ് ഇല്ലാത്തതോ കണക്റ്റിവിറ്റി കുറവുള്ളതോ ആയ സ്ഥലങ്ങളില്‍ വെച്ചും ഉപയോക്താക്കള്‍ക്ക് ജി-മെയില്‍ ഉപയോഗിക്കാനാകും. ജി-മെയില്‍ ഓഫ്ലൈനായി ഉപയോഗിക്കാനുള്ള സ്റ്റെപ്പുകളും എളുപ്പമാണ്. ലളിതമായ ചില ഘട്ടങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് അത് ചെയ്യാന്‍ കഴിയും. താഴെപ്പറയുന്നവയാണ് ആ ഘട്ടങ്ങള്‍.
1. mail.google.com തുറക്കുക. ഗൂഗിള്‍ ക്രോമില്‍ മാത്രമേ ഗൂഗിള്‍ ഓഫ്ലൈന് പ്രവര്‍ത്തിക്കൂ. സാധാരണ മോഡില്‍ ബ്രൗസ് ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ ഓഫ്ലൈന് സംവിധാനം ലഭ്യമാകൂ എന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇന്‍കോഗ്നിറ്റോ (Incognito) വിന്‍ഡോയില്‍ ഈ ഓഫ്ലൈന് ജി-മെയില്‍ പ്രവര്‍ത്തിക്കില്ല.
2. ഇന്‍ബോക്സ് തുറന്നതിനു ശേഷം, Settings അല്ലെങ്കില്‍ Cogwheel ബട്ടണില്‍ ക്ലിക്കുചെയ്യുക.
3. See All Settings എന്നതില്‍ ക്ലിക്ക് ചെയ്യുക
4. അടുത്ത പേജില്‍ Offline ബട്ടണില്‍ ക്ലിക്ക് ചെയ്യുക
5. Enable offline mail എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഗൂഗിള്‍ പുതിയ Settings കാണിക്കും
6. എത്ര ദിവസത്തെ ഇമെയിലുകളാണ് ജി-മെയിലില്‍ വേണ്ടതെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം
7. നിങ്ങളുടെ കമ്ബ്യൂട്ടറില്‍ എത്രത്തോളം സ്പേസ് ഉണ്ട് എന്ന കാര്യം ഗൂഗിള്‍ തന്നെ പറഞ്ഞു തരും. കമ്ബ്യൂട്ടറില്‍ ഓഫ്ലൈന് ഡാറ്റ സൂക്ഷിക്കുന്നതിനോ കമ്ബ്യൂട്ടറില്‍ നിന്ന് എല്ലാ ഓഫ്ലൈന് ഡാറ്റയും നീക്കം ചെയ്യുന്നതിനോ ഉള്ള ഓപ്ഷനും കാണിക്കും.
8. ഓഫ്ലൈന് ഡാറ്റ സൂക്ഷിക്കാനോ നീക്കംചെയ്യാനോ ഉള്ള ഓപ്ഷന് നിങ്ങള്‍ക്കു തിരഞ്ഞെടുത്തുക്കാം. അതിനു ശേഷം Save Changes എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക., നിങ്ങളുടെ കമ്ബ്യൂട്ടറില്‍ ഓഫ്ലൈന് ജി-മെയില്‍ ആക്ടിവേറ്റ് ചെയ്യപ്പെടും.
ഓഫ്ലൈന് ആക്സസ് എളുപ്പമാക്കാന്‍ ജി-മെയില്‍ ബുക്ക്മാര്‍ക്ക് ചെയ്യാനും ഗൂഗിള്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ജി-മെയില്‍ ആണ് ഉപയോഗിക്കേണ്ടതെങ്കില്‍ ഓഫ്ലൈന് ജി-മെയില്‍ ആക്ടിവേറ്റ് ആക്കാന്‍ അഡ്മിനിസ്ട്രേറ്ററോട് അനുവാദം തേടേണ്ടതുണ്ട്.
എല്ലാ ജി-മെയില്‍ ഉപയോക്താക്കള്‍ക്കുമായി ഈ ഫീച്ചര്‍ ലഭ്യമായിക്കഴിഞ്ഞു. മുകളില്‍ പറഞ്ഞിരിക്കുന്ന ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് ഓഫ്ലൈന് ജി-മെയില്‍ വളരെ എളുപ്പത്തില്‍ തന്നെ ഉപയോഗിക്കുകയും ചെയ്യാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ