ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്. അതിര്‍ത്തികള്‍ക്കപ്പുറം ലോകത്തെവിടെയും സിനിമപ്രേമികള്‍ക്കിടയില്‍ ബ്രാഡ് പിറ്റിന് ആരാധകരേറെയാണ്.
ട്രോയ്, ഫൈറ്റ് ക്ലബ് തുടങ്ങി അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ കണ്ട് ബ്രാഡ് പിറ്റ് എന്ന നടനെ ഇഷ്ടപ്പെട്ടവരാണ് നമ്മള്‍. അഭിനയിച്ച് തകര്‍ത്ത കഥാപാത്രങ്ങളോടൊപ്പം അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒരുപാട് പേര്‍ ബ്രാഡിന് ആരാധകരായിട്ടുണ്ട്. തന്റെ 58 ആം വയസ്സിലും അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
ഇപ്പോള്‍ ബ്രാഡ് പിറ്റ് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. താനൊരു രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രാഡ് പിറ്റ്. അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. പ്രോസോപാഗ്നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് (Prosopagnosia or Face Blindness ) എന്നാണ് തന്റെ രോഗത്തിന്റെ പേരെന്ന് അദ്ദേഹം പറയുന്നു.
ആളുകളുടെ മുഖം മറന്നുപോകുന്നു. ഏറ്റവും അടുപ്പമുള്ളവരെപോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും ഇതാണ് ഈ രോഗത്തിന്റെ ലക്ഷണമെന്നും ബ്രാഡ് പിറ്റ് പറയുന്നു. പരിചയപ്പെട്ടവരുടെ മുഖങ്ങളെല്ലാം ഇപ്പോള്‍ അവ്യക്തമാകുകയാണ്. അതേസമയം, ഈ രോഗം തലച്ചോറിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഈ മറവി കാരണം താന്‍ പൊതുപരിപാടികളില്‍ ഒന്നും പങ്കെടുക്കാറില്ല. പലരും തനിക്ക് അഹങ്കാരമണെന്നാണ് കരുതുന്നത്. എന്നാല്‍ സത്യം അതല്ല, ആള്‍ക്കാരുടെ മുഖം മറന്ന് പോകുന്നതാണെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. പ്രായമാകും തോറും മറവി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ