*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍ കാഞ്ഞിരമല കൈരളി ആർട്സ് & സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.Kairali Arts & Sports Club organized a congratulatory function at Punalur Kanjiramala.

കൊല്ലം പുനലൂര്‍ പേപ്പര്‍മില്‍ നിവാസികള്‍ക്ക് പട്ടയം ലഭിച്ചതുമായി ബന്ധപ്പെട്ട് കാഞ്ഞിരമല കൈരളി ആർട്സ് & സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

ജൂൺ 25 ന് കാഞ്ഞിരമല നിരപ്പിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടന കര്‍മ്മം പുനലൂര്‍ എം.എല്‍.എ പി.എസ് സുപാൽ നിര്‍വഹിച്ചു.

പ്രദേശവാസിയായ പ്രമുഖ പ്രവാസി വ്യവസായിയും കാരുണ്യ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ശ്രീ സുരേഷ് എസ്.പിക്കും കൂടാതെ ചടങ്ങിൽ കൊറോണ മഹാമാരിയില്‍ നട്ടം തിരിഞ്ഞ കാഞ്ഞിരമല നിവാസികളുടെ ആവശ്യങ്ങള്‍ക്ക് കയ്യും മെയ്യും മറന്ന് മുന്നിട്ടിറങ്ങി ഓടിനടന്നു പ്രദേശവാസിയായ സ്പോണ്‍സറുടെ സഹായത്താല്‍ മരുന്നും ആഹാര സാധനങ്ങളും എത്തിച്ച മുന്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ വിനയനും നാട്ടുകാരുടെയും ക്ലബ്ബിന്റെയും ആദരവ് നൽകി.

ചടങ്ങിൽ വച്ച് ശ്രീ സുരേഷ് എസ്.പി വീടില്ലാത്ത പ്രദേശവാസിക്ക് വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തു.ക്ലബിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുരേഷ് എസ്.പി വിശദീകരിച്ചു.

യോഗത്തിൽ പട്ടയത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ വ്യക്തിത്വങ്ങളേയും ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങളെ ആദരപൂർവ്വം സ്മരിക്കുകയും ചെയ്തു.

കോവിഡ് കാലത്ത് മഹത്തായ സേവനം ചെയ്തവരേയും ആദരിച്ചു. 

പ്ലസ് 2,എസ്.എസ്.എല്‍.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിക്കയുണ്ടായി.

പുനലൂര്‍ എം.എല്‍.എ പി.എസ് സുപാൽ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ മുൻ മന്ത്രി അഡ്വ കെ രാജു,മുനിസിപ്പല്‍ ചെയര്‍പെഴ്സന്‍ നിമ്മി എബ്രഹാം,വൈസ് ചെയര്‍മാന്‍ വി.പി.ഉണ്ണി കൃഷ്ണന്‍,ആര്‍.ഡി.ഒ,ആദ്യ കാല ക്ലബ് പ്രവര്‍ത്തകനും പ്രമുഖ പ്രവാസി വ്യവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ സുരേഷ് എസ്.പി,പട്ടയ സമരസമിതി പ്രസിഡൻ്റ അഡ്വ: കാസ്റ്റ്ലസ് ജൂനിയർ സെക്രട്ടറി ടൈറ്റസ് സെബാസറ്റ്യൻ തുടങ്ങിയവര്‍ സന്ദേശം നൽകി. വാർഡ് കൺസിലർ, സമൂഹത്തിലെ വിവിധ മേഘലകളിലുമുള്ള വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.