കൊല്ലം റഡ് ക്രോസ് ഹാളിൽ ക്ലബ്ബ് പ്രസിഡന്റ് ചൈത്രം സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, പുതിയ അംഗത്വം, ഓഫീസ് പ്രവര്‍ത്തന സംബന്ധമായ കാര്യങ്ങൾ, ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുക, ഓൺലൈൻ രംഗത്തുള്ളവരെ ക്ലബ്ബിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുക, മികച്ച പത്രപ്രവർത്തകരെ വാർത്തെടുക്കുക എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
മീഡിയ ക്ലബ്ബ് കോർഡിനേറ്ററായി ബെറ്റ്സി എഡിസനെ തെരഞ്ഞെടുത്തു.എ സി വി ന്യൂസ് റീഡർ, കരുതൽ ന്യൂസ് പ്രോഗ്രാം ഹെഡ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബെറ്റ്സി എഡിസൺ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപികയാണ്.
നിലവിലെ ക്ലബ്ബ് ഭാരവാഹികൾക്കുള്ള ഐ.ഡി കാർഡ് വിതരണം രക്ഷാധികാരി ജോർജ്ജ് എഫ് സേവ്യർ വലിയ വീട് നിർവ്വഹിച്ചു.
കമ്മറ്റിയിൽ 10 ഓളം പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകാൻ തീരുമാനിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സഹായങ്ങൾ നൽകുന്നതിനായി ക്ലബ്ബിന്റെ പേര് പതിച്ച പേപ്പർ ബാഗ്, കവർ എന്നിവ പുറത്തിറക്കിയതായി ക്ലബ്ബ് സെക്രട്ടറി കെ.സി ഷിബു അറിയിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ചൈത്രം സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിജു കിഴക്കനേല, ജോയിന്റ് സെക്രട്ടറി സാബു എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ