*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

നെടുമ്പാറ ഇസ്‌ഫീൽഡ് എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ ഐ.എന്‍.ടി.യു.സി കൊടിമരം കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ പിഴുതു മാറ്റി. Anti-social elements tore down the INTUC flagpole in front of the Nedumpara Isfield Estate office yesterday.

കൊല്ലം തെന്മല നെടുമ്പാറ ഇസ്‌ഫീൽഡ് എസ്റ്റേറ്റ് ഓഫീസിന് മുന്നിൽ 30 വർഷമായി ഉണ്ടായിരുന്ന ഐ.എന്‍.ടി.യു.സി കൊടിമരം കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ പിഴുതു മാറ്റി സിപിഐ കൊടിമരം സ്റ്റാപിച്ച നടപടി ജനാധിപത്യ വിരുദ്ധ നടപടിയായെന്നു കോൺഗ്രസ്‌. 

കൊടിമരം നശിപ്പിച്ച നടപടിക്കെതിരെ പോലീസിൽ പരാതി നൽകി പോലീസ് എത്തി എസ്റ്റേറ്റ് ഓഫീസിലെ സിസി ടീവി പരിശോധിച്ചു ഐ.എന്‍.ടി.യു.സി കൊടിമരം അവിടെ ഉണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസങ്ങളിൽ ആണ് പിഴുത്തെടുത്തതെന്നും പോലീസിന് ബോധ്യമായി. 

ഐ.എന്‍.ടി.യു.സി കൊടിമരം പിഴുതതും സിപിഐ കോടി നാട്ടിയതും നടപടി രാഷ്ട്രീയ പപ്പരത്തമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എസ്.ഇ സഞ്ജയ്‌ ഖാൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിനു ശിവപ്രസാദ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ടോമിച്ചൻ, എന്നിവർ ആവശ്യപ്പെട്ടു. 

സംഭവ സ്ഥലത്തു ഇവരെ കൂടാതെ സുജ തോമസ്, ജസീന്താ റോയ്, പ്രിൻസ് നെടുമ്പാറ, ഗണേശൻ. സുദർശൻ പിള്ള, സ്റ്റീഫൻ അമ്പനാട്, പരമശിവൻ,അശ്വിൻ തുടങ്ങിയവർ സംബന്ധിച്ചു. കൊടിമരം പിഴുതു മാറ്റിയതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

തെന്മല പോലീസ് നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ പ്രേതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.