*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുപക്ഷം ഇരകൾക്കൊപ്പം നടക്കുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയുമാണ്.On the buffer zone issue, the Left is walking with the victims and hunting with the hunters.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുപക്ഷം ഇരകൾക്കൊപ്പം നടക്കുകയും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയുമാണ് ചെയ്തതെന്ന് 2019 ലെ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ കണ്ടാല്‍ മനസിലാകും മലയോര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പുനലൂര്‍ നിയോജകമണ്ഡലത്തിലെ കര്‍ഷകരായ വോട്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുത്തു വിട്ട മുന്‍ എം.എല്‍.എ കെ രാജു കര്‍ഷകരുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചിട്ടാണ് നിയമസഭാ മന്ദിരത്തിന്റെ പടിയിറങ്ങിയത്‌ എന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്നും മനസിലാക്കാം.

മൂന്നുപ്രാവശ്യം നിയമസഭയിലേക്ക് തെരഞ്ഞെടുത്തു വിട്ട ജനത്തെ സംരക്ഷിക്കേണ്ടതിന് പകരം തന്റെ നിയോജകമണ്ഡലത്തിലെയും കൂടാതെ കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും ചതിച്ചു. 

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളം എന്തെല്ലാം വിഷയങ്ങള്‍ അഭിമുഖീകരിക്കും എന്നുള്ള പഠനം നടത്താന്‍ തുനിയാതെ തന്റെ ചുറ്റുമുള്ള വനം വകുപ്പ്  ഉദ്യോഗസ്ഥ ഉപചാപക വൃന്ദങ്ങളുടെ തലയണമന്ത്രം കേട്ട് തന്നെ വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ കുടിയിറക്കാനുള്ള മുഴുവന്‍ തന്ത്രങ്ങളും മെനഞ്ഞ് കര്‍ഷകരെ ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍ബന്ധിത കുടിയിറക്കിന്റെ അവസാനത്തെ ആണിയും അടിച്ചു ഉറപ്പക്കിയിട്ടാണ് കെ രാജു നിയമസഭയുടെ പടി ഇറങ്ങിയത്‌.

ഇപ്പോള്‍ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ ഹര്‍ത്താല്‍ നടത്തി ഞങ്ങള്‍ ഒന്നും ചെയ്തില്ല എല്ലാം കേന്ദ്രവും സുപ്രീം കോടതിയും കൂടി ചെയ്തതാണ് എന്ന് വരുത്തി തീര്‍ത്ത് ജനത്തെ വീണ്ടും വിഡ്ഢികള്‍ ആക്കാനുള്ള നടപടികള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ ദുര്‍ബലമായ ചില പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ ഒരു പാര്‍ട്ടികള്‍ക്കും മിണ്ടാട്ടം ഇല്ല.ഇതില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുറ്റകരമായ അനാസ്ഥ ആണ് സ്വീകരിച്ചത്.

ഒരു പാര്‍ട്ടിയും സംഘടിതര്‍ അല്ലാത്ത കര്‍ഷകരെ സഹായിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കിഫയുടെ തുടക്കം.

കിഫ എന്ന കര്‍ഷക സംഘടന മാത്രം ആണ് വിവിധ വിഷയത്തില്‍ ഇടപെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരങ്ങള്‍ നയിക്കുകയും കര്‍ഷകര്‍ക്ക് എതിരെയുള്ള അനീതികള്‍ എതിര്‍ക്കുകയും വിവിധ നടപടികളിലേക്ക് നീങ്ങുകയും ചെയ്തത്. 

കേരളം ബഫര്‍ സോണ്‍ വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയും എന്ന് കിഫ അക്കമിട്ട് ചൂണ്ടിക്കാട്ടി എന്നാല്‍ നടപടികള്‍ എടുക്കെണ്ടവര്‍ കര്‍ഷകരെ സംരക്ഷിക്കുവാന്‍ ഒന്നും ചെയ്യാതെ ഹര്‍ത്താല്‍ നടത്തി ജനത്തിന്റെ കണ്ണില്‍ പൊടി ഇടുവാനുള്ള ശ്രമം ആണ് നടത്തുന്നത്.

  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.