ന്യൂഡൽഹി- ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം ജൂലൈ ഒന്നു മുതൽ നിലവിൽ വരും.
നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നൽകി കഴിഞ്ഞു. ഇനി സർക്കാർ ഇളവ് അനുവദിക്കില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവക്കും വിലക്കുണ്ട്.
നിയമലംഘനങ്ങൾ തടയുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും.
പരിശോധനക്കായി പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങൾക്ക് രൂപം നൽകാനും നടപടി സ്വീകരിച്ച് വരികയാണ്. നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ ജനങ്ങളെ കൂടി പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് ഓൺലൈൻ ആപ്പിന് രൂപം നൽകിയിട്ടുണ്ട്. ഇതിലൂടെ ജനങ്ങൾക്ക് നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കുകയും പരാതികൾ നൽകുകയും ചെയ്യാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ