കൊല്ലം പുനലൂരില്‍ പ്രതിഭാസംഗമവും പഠനോപകരണ വിതരണവും നടന്നു.
സിപിഐ(എം) പവർ ഹൌസ് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് സ്കോളർഷിപ്പ് എന്നിവയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുകയും ചെയ്തു.
പുനലൂർ വെട്ടിപ്പുഴ എൻഎസ് എസ് കരയോഗ ഹാളിൽ നടന്ന പരിപാടി സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റി അംഗം അഡ്വ: പി സജി ഉദ്ഘാടനം ചെയ്തു.
സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗം ബി പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി ടൈറ്റസ് ലൂക്കോസ് സ്വാഗതം പറഞ്ഞു. സി.പിഐ(എം) ഏരിയ കമ്മിറ്റി അംഗം ആർ സുഗതൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലചന്ദ്രൻ പിള്ള, കെഎസ്ഇബി വർക്കേഴ്സ് അസോയിയേഷൻ സി.ഐ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.കെ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ സുബ്രഹ്മണ്യൻ, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം ബാലാജി എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി അംഗം മണി ബാബു നന്ദി രേഖപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ