*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരന് സഹയാത്രികയായ നഴ്സിന്റെ സമയോചിത ഇടപെടലില്‍ പുനര്‍ജന്മം.Rebirth with the timely intervention of the fellow nurse who was the passenger who got stuck inside the bus.

ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരന് സഹയാത്രികയായ നഴ്സിന്റെ സമയോചിത ഇടപെടലില്‍ പുനര്‍ജന്മം.

കൊല്ലം ജില്ലാ ആശുപത്രിയില്‍ നഴ്സായ അശ്വതിയാണ് സഹയാത്രികന് രക്ഷകയായത്.

കഴിഞ്ഞ ദിവസം അശ്വതി യാത്ര ചെയ്ത കൊല്ലം തെങ്കാശി ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം. വാഹനം കൊല്ലം കരിക്കോട് ജംഗ്ഷൻ എത്താറായപ്പോൾ വാഹനത്തിന്റെ പുറക് വശത്തെ സീറ്റിൽ ഇരുന്ന യാത്രക്കാരന്‍ കുഴഞ്ഞു വീണു. 

ഉടനെ കണ്ടക്ടറും ഡ്രൈവറും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ താങ്ങി എടുത്തുവെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി ആരെങ്കിലും കൂട്ടത്തിൽ നഴ്സ്മാർ ഉണ്ടോ എന്നും തിരക്കി. 

ഈ സമയം ബസിൽ ഉണ്ടായിരുന്ന അഞ്ച് മാസം ഗർഭിണി കൂടിയായ അശ്വതി തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് കുഴഞ്ഞ് വീണയാളെ പരിശോധിക്കുകയും  ആയാൾക്ക് ഹൃദയാഘാദതമാണെന്ന്  തിരിച്ചറിയുകയും ഉടൻ തന്നെ സി.പി.ആർ തുടങ്ങി രോഗിക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. 

വേഗം തന്നെ വാഹനം സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവർ രതീഷിനോടും കണ്ടക്ടർ റജിയൊടും ആവശ്യപ്പെട്ടു. ഉടൻതന്നെ വാഹനം കുണ്ടറ എല്‍.എം.എസ് ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകി. വാഹനത്തിൽ ഉണ്ടായവരിൽ നിന്നും ഡ്രൈവറുടേയും കണ്ടക്ടറുടേയും ഭാഗത്ത് നിന്നും നല്ല സമീപനമാണ് ഉണ്ടായതെന്നും അശ്വതി പറഞ്ഞു.

തുടർന്ന് രോഗിയെ അശ്വതി ജോലി ചെയ്യുന്ന ജില്ലാ അശുപത്രിയിലേക്കു മാറ്റി. പിന്നീട് വീട്ടിൽ എത്തിയ അശ്വതി രോഗിയുടെ വിവരങ്ങൾ ഹോസ്പിറ്റലിൽ നിരവധി തവണ ഫോൺ വിളിച്ചു തിരക്കുകയും ചെയ്തു. രോഗിക്ക് അസുഖം ഭേദമായെന്ന് ആശുപത്രി അധികൃതർ അശ്വതിയെ അറിയിച്ചു. 

ഇന്നലെ അദ്ദേഹം ഡിസ്ചാർജ്ജായി വീട്ടിലെക്ക് മടങ്ങിയെന്ന് കൂടി അറിഞ്ഞപ്പോൾ അശ്വതി എന്ന മാലാഖക്ക് ഏറെ സന്തോഷമായി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.