കൊല്ലം-ചെങ്കോട്ട റെയിൽവേ ട്രാക്കിന് സമീപമായി താമസിക്കുന്ന ആളുകൾക്ക്
കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു സാഹചര്യത്തിൽ പി.എസ് സുപാൽ എം.എല്‍.എ ഇടപെട്ടുകൊണ്ട് നിലവിലുള്ള ഒഴിപ്പിക്കൽ നടപടി ശ്രമങ്ങളുമായി റെയിൽവേ മുന്നോട്ടു പോകുന്നത് നിർത്തിവച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രി കേരളത്തിലെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി, റവന്യൂ വകുപ്പ് മന്ത്രിഎന്നിവർക്ക് എം.എല്‍.എ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് റവന്യൂ മന്ത്രി ശ്രീ കെ രാജൻ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തത്.
ഈ യോഗത്തിനു മുൻപാകെ നിലവിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ എം.എല്‍.എ അവതരിപ്പിച്ചു നിലവിൽ റെയിൽവേ നൽകിയ ഒഴിപ്പിക്കൽ നോട്ടീസിന് എതിരായി
ജില്ലാ കളക്ടർ സ്റ്റേ നൽകിയിട്ടുണ്ട്. ഈ സ്റ്റേ നിലനിൽക്കുന്ന കാലയളവിൽ യാതൊരു വിധത്തിലുള്ള നടപടി ക്രമങ്ങളുമായി ഇനി റെയിൽവേ മുന്നോട്ടുപോകരുതെന്നും രാജാവിന്റെ കാലത്ത് റെയിൽവേക്ക് ആയി നൽകിയ ഭൂമിയിൽ റെയിൽവേയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഭൂമി തിരികെ നൽകണമെന്ന കരാർ ഉണ്ട്.ആയത് റെയിൽവേ നാളിതുവരെ പാലിച്ചിട്ടില്ല. ഇത് പാലിക്കാൻ റയിൽവേ തയ്യാറാകണമെന്നും,മാത്രവുമല്ല 70 വർഷത്തിനു മുകളിലായി താമസിക്കുന്നവർ ആണ് ഇവിടെയുള്ളത് ഇവരുടെ പക്കൽ ഉള്ള രേഖകൾ വെച്ച്
റെയിൽവേ നൽകിയ എന്‍.ഒ.സി പ്രകാരം ആണ് ഇവർ ഈ ഭൂമിയിൽ വീടുവെച്ച് താമസിക്കുന്നത്
നിലവിൽ ഈ ഭൂമി വനഭൂമി ആയിട്ടാണ് ബി.ടി.ആര് രേഖകളിൽ ഉൾപ്പെടെ ഉള്ളത്. വനഭൂമി ആയതിനാൽ റെയിൽവേക്ക് നിലവിലുള്ള ആകെയുള്ള ഭൂമിയിൽ പൂർണമായ അവകാശവാദം ഉന്നയിക്കാൻ കഴിയില്ല എന്നും,നിലവിൽ റെയിൽവേയുടെ പക്കലുള്ള സ്കെച്ച് റെയിൽവേ സ്വയം തയ്യാറാക്കിയതുമാണ് ആയതിന് ആധികാരിത ഇല്ലാത്തതാണ്. മാത്രവുമല്ല നിലവിലുള്ള വനഭൂമി നാളിതുവരെയായി റെയിൽവേ അക്വയർ ചെയ്തിട്ടില്ല. അതിന്റെ രേഖകളും റയിൽവേയുടെ പക്കൽ ഇല്ല.
6. 9.2019 ചേർന്ന സംയുക്ത യോഗ തീരുമാനപ്രകാരം ജോയിൻ സർവേ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടത്തിയിട്ടില്ല ഇത് നടപ്പിലാക്കാതെ ആണ് നിലവിൽ ഒഴിപ്പിക്കൽ നടപടികളുമായി റെയിൽവേ മുന്നോട്ടു വന്നിട്ടുള്ളതെന്നും MLA യോഗത്തിൽ ഉന്നയിച്ചു
MLA മുന്നോട്ട് വെച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിലവിൽ നടക്കാതിരിക്കുന്ന ജോയിൻ സർവ്വേ റെയിൽവേ റവന്യു ഫോറസ്റ്റ് എന്നീ മൂന്ന് വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് വളരെ വേഗം നടത്തുവാൻ തീരുമാനിച്ചു.
ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നതിലേക്കായി റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുവാൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ (റവന്യൂ) റവന്യു മന്ത്രി ചുമതലപ്പെടുത്തി.
ഇതിനുശേഷം മാർച്ച് മാസം 8തീയതി കൊല്ലത്ത് റവന്യു മന്ത്രി കൂടി പങ്കെടുത്തുകൊണ്ട്
യോഗം ചേരുവാൻ തീരുമാനിച്ചു.
റവന്യു മന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, ഇപ.എസ് സുപാൽ എം.എല്‍.എ, അഡീഷണൽ ചീഫ് സെക്രട്ടറി ജയ് തിലക്, ലാൻഡ് റവന്യു കമ്മീഷ്ണർ ബിജു. കെ, റയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ കപിലൻ,റയിൽവേയുടെ വിവിധ ഉദോഗസ്ഥർ ആയ വത്സലൻ, ഗണസുന്ദരം എന്നിവർ പങ്കെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ