*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

എപ്പോഴും ചില്ലറ കിട്ടാനുള്ള ബുദ്ധിമുട്ട് യാത്രക്കാര്‍ക്ക് ബാക്കി നല്‍കാന്‍ 100,​ 50 രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്ത് സൂക്ഷിക്കും.100 and 50 rupee notes will be printed and kept to compensate the passengers who always have trouble getting cash.

എപ്പോഴും ചില്ലറ കിട്ടാനുള്ള ബുദ്ധിമുട്ട് യാത്രക്കാര്‍ക്ക് ബാക്കി നല്‍കാന്‍ 100,​ 50 രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്ത് യുവാവ്.

പറ്റിക്കുന്നത് ഏറെയും പ്രായമായവരെയും മദ്യപാനികളെയും.നോട്ട് അച്ചടിക്കുന്നത് സ്വന്തം വീട്ടിലും.
കള്ളനോട്ടുമായി യുവാവ് പിടിയില്‍. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജിനെ (37) ആണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്.

ഇയാളില്‍ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ കയറിയ വയോധികയ്ക്ക് ചില്ലറയായി നല്‍കിയതില്‍ രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകള്‍ കള്ളനോട്ടായിരുന്നു.

സാധനങ്ങള്‍ വാങ്ങിക്കാനായി കടയില്‍ കൊടുത്തപ്പോഴായിരുന്നു ഇത് അറിഞ്ഞത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കത്തിച്ചു കളഞ്ഞു. വിവരമറിഞ്ഞ സ്‌പെഷല്‍ ബ്രാഞ്ച് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെസ്റ്റ് പൊലീസിന് സംഭവത്തില്‍ അന്വേഷിക്കാന്‍ കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് അയ്യന്തോള്‍ ചുങ്കത്ത് വച്ച്‌ ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പരിശോധിച്ചത്.

കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോര്‍ജിന്റെ കട്ടിലപൂവത്തുള്ള വീട്ടില്‍ പരിശോധന നടത്തിയതില്‍ നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച കാനണ്‍ കമ്പനി പ്രിന്ററും നിര്‍മ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപന്‍മാരെയും അന്യ സ്ഥലങ്ങളില്‍ നിന്നും വരുന്നവരെയും ഇയാള്‍ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നല്‍കി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവര്‍ പരാതി കൊടുക്കാത്തത് ഇയാള്‍ക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്.

വെസ്റ്റ് സി.ഐ ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.സി ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. എസ്.ഐ രമേഷ് കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അലക്‌സാണ്ടര്‍, സുനീപ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.